Sections

അധ്യാപക, കൺസൾട്ടന്റ്, ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, ഫിറ്റ്നസ് ട്രെയിനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jun 04, 2025
Reported By Admin
Recruitment opportunities for various posts including teacher, consultant, doctor, staff nurse, phar

അഭിമുഖം

വള്ളിക്കീഴ് സർക്കാർ എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, സോഷ്യോളജി, ഫിസിക്സ്, മാത്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ജൂൺ ഒമ്പത് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496404367, 0474 2795844.

കൺസൾട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കിൽ സ്റ്റാർട്ട്പ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കൺസൾട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പ്, അയൽകൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസിൽ ജൂൺ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോൺ : 0468 2221807, 9847764315, 9746488492.

കോരുത്തോട് പി.എച്ച്.സിയിൽ നിയമനം

കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ഭാഗമായാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. കോരൂത്തോട് ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഡോക്ടർ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 36 വയസ്സ്. രണ്ടുവർഷം പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത, രജിസ്ട്രേഷൻ മുതലായവ തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ ജൂൺ 15ന് വൈകുന്നേരം നാലിനു മുൻപായി പി.എച്ച്.സി. ഓഫീസിൽ എത്തിക്കണം.

വാക്-ഇൻ-ഇന്റർവ്യൂ

എറണാകുളം: ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവ്വേ എന്യൂമറേറ്ററെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഫിഷറീസ് സയൻസ് ബിരുദമോ, ബിരുദാനന്തര ബിരുദമോ. മത്സ്യമേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രസ്തുത ഒഴിവിലേക്ക് പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി കാർഡ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 10-ന് രാവിലെ 11-ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2394476.

നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ http://www.gecbh.ac.in വെബ്സൈറ്റ് മുഖേന ജൂൺ 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in , 0471-2300484.

പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ കുക്ക്, വാച്ച്മാൻ നിയമനം

കോഴിക്കോട് പട്ടികവർഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, മെസ്ബോയ് തസ്തികകളിൽ പട്ടികവർഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ തയാറുള്ളവർക്ക് അപേക്ഷിക്കാം. കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒരു ഒഴിവ് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലിൽ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ രണ്ടും ഒഴിവാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഫുഡ് പ്രൊഡക്ഷനിൽ കെജിസിഇ അഭിലഷണീയം. വാച്ച്മാൻ- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്. മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താൽക്കാലിക നിയമനം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം ജൂൺ പത്തിന് കോഴിക്കോട് ട്രൈബൽ ഡെവവലപ്മെന്റ് ഓഫീസിൽ രാവിലെ 11ന് വാക്ക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 0495 2376364.

അധ്യാപക അഭിമുഖം

മാനന്തവാടി ഗവ. കോളേജിൽ ഹിസ്റ്ററി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ ഒമ്പതിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പാനലിൽ ഉൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പുമായി എത്തണം. ഫോൺ: 04935 240351.

അധ്യാപക നിയമനം

പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ ഒമ്പതിന് രാവിലെ 10.30ന് നടക്കും. ഫോൺ: 9447892607, 8921262859.

കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 11ന് നടക്കും. ഫോൺ: 0495 2323962.

ട്രീറ്റ്മെന്റ്റ് ഓർഗനൈസർ ഒഴിവ്

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )കോട്ടയത്തിന് കീഴിൽ ട്രീറ്റ്മെന്റ്റ് ഓർഗനൈസർ ഗ്രേഡ്-2 തസ്തികയിൽ ഒഴിവ്. ജനറൽ മുൻഗണനാ വിഭാഗത്തിൽ ( ഒന്ന്) മുൻഗണനയില്ലാത്തത് (ഒന്ന് )ഈഴവ മുൻഗണനാ ജനറൽ വിഭാഗം(ഒന്ന് )എന്നിങ്ങനെ മൂന്ന് താൽക്കാലിക ഒഴിവുകളാണുള്ളത്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിൽ ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ജൂൺ 16 ന് മുൻപായി അതാത് എംപ്ലോയീമെൻറ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രായപരിധി : 18-41 നും ഇടയിൽ (പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾബാധകം). യോഗ്യത: ടി.ബി അസോസിയേഷൻ ഓഫ് ഇന്ത്യ, ന്യൂഡൽഹി നൽകുന്ന ടി.ബി ഹെൽത്ത് വിസിറ്റേഴ്സ് കോഴ്സ് പാസ് അല്ലെങ്കിൽ കേരള ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത.

അഭിമുഖം

കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെകിൽ ഒന്നാം ക്ലാസ്. ജൂൺ ഒൻമ്പതിന് രാവിലെ 10.30 ന് കോളജിൽ വെച്ച് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 04829 295131.

അഭിമുഖം

പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ-ടെറ്റ് കാറ്റഗറി- മൂന്നുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ ഒൻപതിനു രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ : 04812507556.

ഫിറ്റ്നസ് ട്രെയിനർ: അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ജൂൺ ഏഴുമുതൽ ആരംഭിക്കുന്നു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷൻ ലഭിക്കും. കോഴ്സ് ഫീസ് 18,000 ആയതിനാൽ, ആദ്യഘട്ട ഫീസ് 9,000 രൂപ അടച്ച് സീറ്റ് ഉറപ്പിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാൻ https://csp.asapkerala.gov.in/courses/general-fitness-trainer കൂടുതൽ വിവരങ്ങൾക്ക് : 9495999697.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.