- Trending Now:
കോടിമത എ.ബി.സി. സെന്ററിൽ തെരുവു നായ്ക്കൾക്കുള്ള എ.ബി.സി-എ.ആർ പ്രോഗ്രാമിന്റെ ഭാഗമായി വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയറ്റർ സഹായി, മൃഗ പരിപാലകർ, ശുചീകരണ സഹായി എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ജൂൺ അഞ്ചിന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയേറ്റർ സഹായി, മൃഗ പരിപാലകർ അഭിമുഖത്തിന് ഉച്ചകഴിഞ്ഞു രണ്ടുമണിക്കും ശുചീകരണ സഹായി നിയമനത്തിന് രാവിലെ 10.30നും ഹാജരാകണം. വെറ്ററിനറി സർജൻ നിയമനത്തിന് വെറ്ററിനറി സയൻസ് ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, എ.ബി.സി. സർജറിയിൽ വൈദഗ്ധ്യം വേണം. ഓപ്പറേഷൻ തീയേറ്റർ സഹായി ആയി അംഗീകൃത സ്ഥാപനത്തിൽ നിന്ന് എ.ബി.സി.യിൽ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റുള്ളവർ, മൃഗപരിപാലകൻ ആയി സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിനുള്ള മുൻകാല പരിചയവും ആഭിമുഖ്യമുള്ളവർ, ശുചീകരണ സഹായിയായി എ.ബി.സി. സെന്ററിൽ ജോലി ചെയ്തിട്ടുള്ളവർ എന്നിവർക്കു മുൻഗണന. വെള്ളക്കടലാസ്സിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ രേഖകളും അഭിമുഖത്തിനെത്തുന്നവർ ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡെമോൺസ്ട്രറ്റർ, കമ്പ്യൂട്ടർ /കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ജൂൺ 5 വ്യാഴാഴ്ച നടക്കും. കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡെമോൺസ്ട്രറ്റർ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്. കമ്പ്യൂട്ടർ /കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ട്രേഡ് ഇൻസ്ട്രക്ടർ ട്രേഡ്സ്മാൻ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ റ്റിഎച്ച്എസ്എസ്എൽസി, ഐറ്റിഐ എന്റ്റിസി, കെഇസിഇ, വിഎച്ച്എസ് സി യോഗ്യതയോ (ഈ യോഗ്യാത ഉള്ളവരുടെ അഭാവത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും (ആയതിന്റെ പകർപ്പുകളും പ്രവൃത്തിപരിചയസർട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 04868 -234082. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്- gptcnedumkandam.ac.in.
നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ/അസ്സി.പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. കമ്പ്യൂട്ടർ/കമ്പ്യൂട്ടർ ഹാർഡ്വെയർ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ജൂൺ 5 വ്യാഴാഴ്ച്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കിൽ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദവുമുളളവർക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും (ആയതിന്റെകപകർപ്പുകളും) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി ജൂൺ 5 രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങൾക്ക്ഫോൺ 04868 -234082 വെബ്സൈറ്റ്- gptcnedumkandam.ac.in.
വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിഭാഗത്തിൽ ഒഴിവുള്ള വി. എച്ച്. എസ്. സി. അദ്ധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. വൊക്കേഷണൽ ടീച്ചർ അഗ്രിക്കൾച്ചർ (യോഗ്യത ബി. എസ്. അഗ്രിക്കൾച്ചർ), നോൺ വൊക്കേഷണൽ ടീച്ചർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (യോഗ്യത - എം കോം, ബി. എഡ്, സെറ്റ്). യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9947945567.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.