- Trending Now:
ആലപ്പുഴ തത്തംപള്ളി സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആൻറ് മത്സ്യ കർഷക വികസന ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചാരയോഗ്യമായതും എ.സി സൗകര്യമുള്ളതും ഏഴ് പേർക്ക് സഞ്ചരിക്കാവുന്നതുമായ ജീപ്പ് അല്ലെങ്കിൽ കാർ (ഡ്രൈവർ ഇല്ലാതെ) ഒരു വർഷത്തേക്ക് മാസവാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 21 ഉച്ചക്ക് മൂന്ന് മണി. ഫോൺ: 0477 2251103.
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗത്തിലേക്ക് സർജിക്കൽ ബ്ലേഡ് അടക്കമുള്ള 14 ഇനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 23 വൈകിട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2282611.
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിലെ (ഗവൺമെന്റ് മെഡിക്കൽ കോളേജ്, പാലക്കാട്) മെയിൻ ബ്ലോക്കിലെ ലിഫ്റ്റ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൊട്ടിയ ഗ്ലാസ് ഡോറിന് പകരം ഡോറോട് കൂടിയ അലൂമിനിയം പാർട്ടീഷൻ സ്ഥാപിക്കുന്നതിനായി മത്സരസ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. 2.65 മീറ്റർ നീളവും 2.10 മീറ്റർ ഉയരവുമുള്ള പാർട്ടീഷൻ വർക്കാണ് ചെയ്യേണ്ടത്. താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ ക്വട്ടേഷനുകൾ ജൂൺ 26 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവൺമെന്റ് മെഡിക്കൽ കോളേജ്, പാലക്കാട്), യാക്കര, കുന്നത്തൂർമേട് പി.ഒ, പാലക്കാട് എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം 3.30 ന് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2974125.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.