- Trending Now:
തിരുവനന്തപുരം: ലോകമെമ്പാടും ഫുട്ബോൾ ആവേശം അലയടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്കികൾക്കായി ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
ഡെക്കാത്തലോണുമായി സഹകരിച്ച് ടെക്നോപാർക്കിൽ സംഘടിപ്പിച്ച പ്രതിധ്വനി വേൾഡ് കപ്പ് ഫാൻസ് ടൂർണമെൻറിൽ ബ്രസീൽ, അർജൻറീന, പോർച്ചുഗൽ, റെസ്റ്റ് ഓഫ് ദി വേൾഡ് തുടങ്ങിയ ടെക്കികൾ രൂപീകരിച്ച ഫാൻസ് ടീമുകളാണ് മത്സരിച്ചത്.
ആദ്യ സെമിഫൈനലിൽ പോർച്ചുഗൽ ഫാൻസ് ടീം അർജൻറീന ഫാൻസ് ടീമിനെ പരാജയപ്പെടുത്തി. രണ്ടാം സെമിഫൈനലിൽ റെസ്റ്റ് ഓഫ് ദി വേൾഡ് ടീമിനെ പരാജയപ്പെടുത്തി ബ്രസീൽ ടീം ഫൈനലിലെത്തി. പോർച്ചുഗൽ ഫാൻസ് ടീമിനെ പരാജയപ്പെടുത്തി ഫൈനലിൽ ബ്രസീൽ ഫാൻസ് ടീം കിരീടം സ്വന്തമാക്കി.
പരിപാടിയുടെ ഭാഗമായി വനിതാ ടെക്കികൾക്കായി സംഘടിപ്പിച്ച ഷൂട്ട്-ഒട്ട് മത്സരത്തിൽ നിഖില ജേതാവായി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ടെക്നോപാർക്ക് ഫേസ് വണ്ണിലെ തേജസ്വിനി ബിൽഡിംഗിൽ നിന്നും ടെക്നോപാർക്ക് ഗ്രൗണ്ടിലേക്ക് ലോകകപ്പിൻറെ ആവേശമുണർത്തുന്ന വർണാഭമായ റാലിയും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് നിരവധി ടെക്കികൾ റാലിയിൽ പങ്കെടുത്തു.
കായിക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ലോകകപ്പിൻറെ ആവേശം ടെക് സമൂഹവുമായി പങ്കിടുന്നതിനുമായാണ് പ്രതിധ്വനി ടൂർണമെൻറ് സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.