- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രതിധ്വനി ഗെയിംസ്-സീസൺ 2 വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 29 ന് ടെക്നോപാർക്കിൽ നടക്കും. ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ കൂട്ടായ്മയായ പ്രതിധ്വനി ആണ് മൂന്നു മാസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.
ടെക്നോപാർക്ക് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് താരം എൻ.പി. ബേസിൽ മുഖ്യാതിഥിയായിരിക്കും. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്യും. ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാർഡ് നൽകും.
വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്, നീന്തൽ, 8 ബോൾ പൂൾ, ത്രോബോൾ എന്നിവയുൾപ്പെടെ 10 ഗെയിം ഇനങ്ങളിലായിട്ടാണ് മത്സരം നടന്നത്. 400-ലധികം ഐടി കമ്പനികളിൽ നിന്നുള്ള 1000-ത്തിലധികം ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.