Sections

കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പുതിയ ഐ.ടി സ്‌പേസ് ഒരുങ്ങുന്നു

Thursday, May 18, 2023
Reported By Admin
Kinfra

സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു


കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 8 നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നത്.

കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാൻ കിൻഫ്ര ഫിലിം & വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 5,000 പേർക്ക് പ്രത്യക്ഷമായും 7,500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 100 കോടിയോളം രൂപയുടെ നിക്ഷേപം സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ വി.പി ജോയ് മുഖ്യപ്രഭാഷണം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.