Sections

ഡിജിറ്റൽ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം  മേയ് 18 ന് മുഖ്യമന്ത്രി നിർവഹിക്കും

Wednesday, May 17, 2023
Reported By Admin
Kerala Bank

കേരള ബാങ്ക് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിലേക്ക്‌


കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം നാളെ(18 മേയ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്ക് വഴിയും ലഭ്യമാകും.

ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി രണ്ട് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകളാണു കേരള ബാങ്ക് പുറത്തിറക്കുന്നത്. KB പ്രൈം എന്ന പേരിൽ വ്യക്തിഗത ഉപഭോക്താക്കൾക്കും KB പ്രൈം പ്ലസ് എന്ന പേരിൽ സ്ഥാപനങ്ങൾക്കുമായാണ് ആപ്ലിക്കേഷനുകൾ. കസ്റ്റമർ നമ്പർ അധിഷ്ഠിത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സൗകര്യം, ബാലൻസ് തുക അറിയുന്നതിനുള്ള സൗകര്യം, മിനി സ്റ്റേറ്റ്മെന്റ് വിശദമായ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മൊബൈൽ പാസ്ബുക്ക്, FD, RD ലോൺ വിശദാംശങ്ങൾ, UPI, IMPS, NEFT, RTGs ഉപയോഗിച്ച് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യം, സ്വന്തം അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം നടത്തുന്നതിനുള്ള സൗകര്യം, കേരളബാങ്കിലെ അനുവദിക്കപ്പെട്ട മറ്റേതൊരു അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, RD ആരംഭിക്കുന്നതിനുള്ള സൗകര്യം, ഭാരത് ബിൽ, ബിൽപേയ്മെന്റ്, റീചാർജ്ജ് സൗകര്യം, ഇടപാടുകളുടെ പരിധി നിയന്ത്രിക്കുന്നതിനുള്ള സൗകര്യം, MPIN, TPIN, ബയോമെട്രിക് ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനം, ബാങ്ക് ബ്രാഞ്ച്, ATM മേൽവിലാസം അറിയുന്നതിനുള്ള സൗകര്യം എന്നിവ KB പ്രൈമിന്റെ പ്രത്യേകതകളാണ്.

സ്ഥാപനങ്ങളുടെ സ്വഭാവം, ആവശ്യം എന്നിവയനുസരിച്ച് മേക്കർ, ചെക്കർ, ഓതറൈസർ എന്നീ നിലകളിലുള്ള പണമിടപാട് KB പ്രൈം പ്ലസിൽ സാധ്യമാണ്. വ്യക്തിഗത കച്ചവടക്കാർക്ക് റീട്ടെയിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് ആയും ഇത് ഉപയോഗിക്കാം. MPIN, TPIN, OTP ബയോമെട്രിക് ഉപയോഗപ്പെടുത്തിയാണ് മേക്കർ, ചെക്കർ, സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. KB പ്രൈമിൽ ലഭ്യമായ വ്യക്തിഗത പണമിടപാട് സൗകര്യങ്ങളും പ്രൈം പ്ലസിൽ ലഭിക്കും. KB പ്രൈം പ്ലസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ഉച്ചയ്ക്ക് 12നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ തുടങ്ങിയവർ പങ്കെടുക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.