- Trending Now:
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിഴിഞ്ഞം നെട്ടത്താണിയിലെ കോൺക്രീറ്റ് മിക്സിങ് യൂണിറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അംഗീകാരം. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.
ഐഎസ്/ഐഎസ്ഒ 9001:2015 ഗുണനിലവാര മാനേജ്മെൻറ് സംവിധാനവും റെഡി മിക്സഡ് കോൺക്രീറ്റിനുള്ള പ്രത്യേക ഇന്ത്യൻ സ്റ്റാൻഡേർഡായ ഐഎസ് 4926:2003-ഉം പാലിക്കുന്നതിനുള്ള ഇരട്ട സർട്ടിഫിക്കേഷനാണു ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച കർശനമാനദണ്ഡങ്ങളാണു പ്ലാൻറിനുള്ളതെന്ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു. റെഡി മിക്സ്ഡ് കോൺക്രീറ്റ് നിർമ്മാണ പ്രക്രിയക്കുള്ള ഈ സുപ്രധാന ലൈസൻസ് ഈ പ്ലാൻറിൻറെ ഉയർന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും ഭാവിയിലും ഉറപ്പാക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്റ്റ് 2016 പ്രകാരമുള്ള ഈ ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റംസ് ലൈസൻസികളുടെ ബിഐഎസ് രജിസ്റ്ററിൽ ഊരാളുങ്കൽ സൊസൈറ്റിയെ ഉൾപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.