- Trending Now:
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണാത്തോടനുമ്പന്ധിച്ച് നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. അന്താരാഷ്ട്ര പാരാ ബാഡ്മിന്റൺ താരം മുന്ന ഖാലിദ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര, ഭിന്നശേഷിക്കാർക്ക് കൂടുതൽ സേവങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബാങ്കിനുള്ള ശ്രദ്ധ ഊന്നിപ്പറഞ്ഞു. 2026-ൽ ബഹ്റൈനിൽ നടക്കുന്ന പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മുന്ന ഖാലിദിനെ പിഎൻബി സ്പോൺസർ ചെയ്യുമെന്നും അശോക് ചന്ദ്ര പ്രഖ്യാപിച്ചു.
ഡൽഹിയിലെ ബധിര കായിക അസോസിയേഷന് സ്പോൺസർഷിപ്പ് നൽകിയും പ്രത്യേക സ്കൂളിന് സിഎസ്ആർ പിന്തുണ നൽകിയും പിഎൻബി സാമൂഹിക വികസനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചു. കൂടാതെ,ബാങ്കിന്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയ ഭിന്നശേഷിക്കാരായ ജീവനക്കാരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.