- Trending Now:
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) കമ്പനിയുടെ പ്രവർത്തനങ്ങളിലുടനീളം ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ജീവിത കഥകൾ, സംഭാവന, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ഡിജിറ്റൽ ഫിലിം പുറത്തിറക്കി. തമിഴ്നാട്ടിലെ ജിസിപിഎല്ലിന്റെ ഗ്രീൻഫീൽഡ് നിർമ്മാണ കേന്ദ്രത്തിലെ ഭിന്നശേഷി ജീവനക്കാരുടെ പ്രവർത്തനങ്ങളാണ് ഫിലിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ജിസിപിഎല്ലിന്റെ ഭിന്നശേഷിക്കാരോടുള്ള സമീപനം എടുത്തു കാണിക്കുന്നതാണ്.
ജിസിപിഎൽ ഭിന്നശേഷിക്കാർക്ക് നല്കുന്ന പ്രാധാന്യവും കമ്പനിയുടെ ഉല്പ്പാദനമേഖലയിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതാണ് ഫിലിം. ഇന്ത്യൻ ആംഗ്യഭാഷയിലൂടെ (ഐഎസ്എൽ ) ആശയവിനിമയം, തൊഴിലിടങ്ങൾ, വൈവിധ്യമാർന്ന കഴിവുകളുള്ളവരുടെ കൂട്ടായ പ്രവർത്തനം എന്നിവയും ജിസിപിഎല്ലിന്റെ സമത്വത്തിനു പ്രാധാന്യം നൽകുന്ന കാഴ്ചപ്പാടും ഇത് വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാരുടെ തൊഴിൽ വർധിപ്പിക്കുന്നതിൽ ജിസിപിഎൽ ഏതാനും വർഷങ്ങളായി മികച്ചപുരോഗതി കൈവരിച്ചിട്ടുണ്ട്. വൈകല്യമുള്ളവരും മറ്റ് വിഭാഗങ്ങളും ഇന്ത്യയുടെ വലിയൊരു ഭാഗമാണ്. നമ്മുടെ മുൻഗണനക്രമങ്ങളിൽ അവരേയും ഉൾപ്പെടുത്തുകയും അവർക്കു വേണ്ടിയും ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ടെന്നും ജിസിപിഎൽ എംഡിയും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.