Sections

ആക്‌സസബിലിറ്റി, പ്രോഡക്ടിവിറ്റി, ഡിജിറ്റൽ ഇൻക്ലൂഷൻ എന്നിവ വർധിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിൻറെ എഐ ദൗത്യത്തെ പിന്തുണയ്ക്കാൻ ഇന്ത്യക്കായി എഐ തുറന്ന് ആമസോൺ

Friday, Dec 05, 2025
Reported By Admin
Amazon to Bring AI to Millions in India by 2030

  • ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 2030-ഓടെ 12.7 ബില്യൺ ഡോളർ ആമസോൺ നിക്ഷേപിക്കും
  • 2030-ഓടെ 15 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളെ ആമസോൺ ശാക്തീകരിക്കും
  • 2030-ഓടെ 4 ദശലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് എഐ സാക്ഷരതയും കരിയർ അവബോധവും ആമസോൺ ഇന്ത്യ എത്തിക്കും
  • ദൈനംദിന ജീവിതം എളുപ്പമാക്കാൻ കോടിക്കണക്കിന് ഇന്ത്യക്കാർ ഇതിനകം ആമസോണിൽ എഐ ഉപയോഗിക്കുന്നു

കൊച്ചി: ആക്സസബിലിറ്റി (പ്രവേശനക്ഷമത), പ്രോഡക്ടിവിറ്റി (ഉത്പാദനക്ഷമത), ഡിജിറ്റൽ ഇൻക്ലൂഷൻ (ഡിജിറ്റൽ ഉൾപ്പെടുത്തൽ) എന്നിവ വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻറെ എഐ ദൗത്യത്തെ പിന്തുണച്ചുകൊണ്ട്, 2030-ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) എത്തിക്കാനുള്ള പദ്ധതികൾ ആമസോൺ പ്രഖ്യാപിച്ചു. ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 12.7 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് ആമസോൺ ഒരുങ്ങുന്നത്. കൂടാതെ കമ്പനിയുടെ വിവിധ ബിസിനസുകളിലൂടെ 15 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾക്ക് എഐയുടെ പ്രയോജനങ്ങൾ എത്തിക്കുകയും ചെയ്യും. 2030-ഓടെ 4 ദശലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് എഐ സാക്ഷരതയും കരിയർ അവബോധവും നൽകാനും ആമസോൺ ലക്ഷ്യമിടുന്നുണ്ട്. ആമസോണിലെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഷോപ്പിങ് കൂടുതൽ എളുപ്പമുള്ളതും ആകർഷകവുമാക്കാൻ കമ്പനിയുടെ എഐ സംവിധാനം തുടരുകയും ചെയ്യും.

ഭാഷ, സാക്ഷരത, ആക്സസ് എന്നിവയുടെ കാര്യത്തിൽ ചരിത്രപരമായി ആളുകളെ പിന്നോട്ട് വലിച്ച തടസങ്ങളെ തകർക്കാൻ കഴിവുള്ള, ഇന്ത്യയ്ക്കൊ്പ്പം എഐക്ക് സാധ്യതയുണ്ടെന്ന് ഇതേകുറിച്ച് സംസാരിച്ച ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു. ഒരു ടയർ-3 നഗരത്തിലെ ചെറുകിട ബിസിനസ് ഉടമയ്ക്ക് മിനിറ്റുകൾക്കുള്ളിൽ പ്രൊഫഷണൽ ഉൽപ്പന്ന ലിസ്റ്റിങുകൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കാൻ കഴിയുമ്പോഴോ, ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥി പുതിയ കരിയറുകളിലേക്ക് വാതിൽ തുറക്കുന്ന കഴിവുകൾ പഠിക്കുമ്പോഴോ, അല്ലെങ്കിൽ ഒരു ഉപഭോക്താവിന് ടൈപ്പ് ചെയ്യാതെ തന്നെ അവരുടെ പ്രാദേശിക ഭാഷയിൽ സാധനങ്ങൾ വാങ്ങാൻ കഴിയുമ്പോഴോ ആണ് സാങ്കേതികവിദ്യ എല്ലാവർക്കും ശരിക്കും പ്രയോജനകരമാകുന്നത്. ഈ പരിവർത്തനത്തിൻറെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ് ഞങ്ങൾ വലിയ തോതിൽ എഐ അടിസ്ഥാന സൗകര്യങ്ങളും ടൂളുകളും നിർമിക്കുന്നത്. അത് യാഥാർഥ്യമാക്കാനുള്ള സർക്കാരിൻറെ എഐ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 2030-ഓടെ 12.7 ബില്യൺ ഡോളർ നിക്ഷേപിക്കൽ: ഇന്ത്യയെ ഒരു ആഗോള സാങ്കേതിക ശക്തിയാക്കുന്നതിനായി ആമസോൺ ലോക്കൽ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചർ, നൈപുണ്യം, നവീകരണം എന്നിവയിൽ നിക്ഷേപം തുടരുന്നുവെന്നാണ് ക്ലൗഡിനും എഐക്കും വർധിച്ചു വരുന്ന ഡിമാൻഡ് അർഥമാക്കുന്നത്. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങളിൽ 2030-ഓടെ 12.7 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നതായി 2023 മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഡിജി യാത്ര, അപ്പോളോ ടയേഴ്സ്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ സ്വകാര്യ-പൊതുമേഖലകളിലുടനീളം എഡബ്ല്യുഎസിൻറെ ഏജൻറിക് എഐ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന നിരവധി ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്. എഡബ്ല്യുഎസിൻറെ നൈപുണ്യ വികസനത്തിലുള്ള ശ്രദ്ധ ആഗോളതലത്തിലാണ്, കൂടാതെ കമ്പനി ഏജൻറിക് എഐ ഭാവിക്ക് തയ്യാറായ വിദഗ്ധരായ ആളുകളുടെ ഒരു നിര തന്നെ സൃഷ്ടിക്കുന്നുമുണ്ട്. 2017 മുതൽ, എഡബ്ല്യുഎസ് സ്കിൽ ബിൽഡർ, എഡബ്ല്യുഎസ് എജ്യൂക്കേറ്റ്, എഡബ്ല്യുഎസ റി/സ്റ്റാർട്ട് തുടങ്ങിയ നിരവധി നൈപുണ്യ പരിപാടികളിലൂടെയും അടുത്തിടെ പ്രഖ്യാപിച്ച പുതിയ എഐ കോഴ്സുകളിലൂടെയും എഡബ്ല്യുഎസ് ഇന്ത്യയിലെ 6.2 ദശലക്ഷത്തിലധികം വ്യക്തികൾക്ക് ക്ലൗഡ് വൈദഗ്ധ്യം നൽകിയിട്ടുണ്ട്.

ചെറുകിട ബിസിനസ്സുകൾക്കായുള്ള എഐ-പ്രയത്നം കുറയ്ക്കുക, തടസങ്ങൾ നീക്കുക, ഓരോ സംരംഭകനും വിപുലമായ സംരംഭക ബുദ്ധിയോടെ പ്രവർത്തിക്കാൻ പ്രാപ്തമാക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിൽപനക്കാർക്കായുള്ള ആമസോണിൻറെ എഐ കാഴ്ചപ്പാട്. വലുപ്പം, സ്ഥലം എന്നിവ പരിഗണിക്കാതെ എല്ലാ വിൽപനക്കാർക്കും ഓൺലൈൻ വിൽപന എളുപ്പമാക്കുന്നതിനുള്ള ഉപകരണങ്ങൾ കമ്പനി അവതരിപ്പിക്കുന്നു. ഈ എഐ കഴിവുകൾ, പ്രത്യേകിച്ച് ചെറുകിട ബിസിനസുകളെ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും തന്ത്രപരമായി ആസൂത്രണം ചെയ്യാനും വേഗത്തിൽ വളരാനും സഹായിക്കും.

  1. സെല്ലർ അസിസ്റ്റൻറ്: ഉടനടി ഉത്തരങ്ങൾ നൽകുകയും വിൽപനക്കാരെ ബന്ധപ്പെട്ട വിവരസ്രോതസുകളിലേക്ക് നയിക്കുകയും ചെയ്യുന്ന ജനറേറ്റീവ് എഐ പവേർഡ് ഫീച്ചറായ സെല്ലർ അസിസ്റ്റൻറ് കഴിഞ്ഞ വർഷമാണ് ആമസോൺ അവതരിപ്പിച്ചത്. സ്റ്റോറിനെയും ബിസിനസ് സാഹചര്യങ്ങളെയും ലക്ഷ്യങ്ങളെയും മനസിലാക്കാൻ സഹായിക്കുന്ന ഏജൻറിക് എഐ കഴിവുകളോടെയാണ് നവീകരിച്ച ഈ ടൂൾ ഇപ്പോൾ എത്തുന്നത്. വെറുതെ മറുപടി നൽകുക മാത്രമല്ല, നിങ്ങളുടെ ബിസിനസ് മനസിലാക്കാനും വിശകലനം ചെയ്യാനും യുക്തിസഹമായി പ്രവർത്തിക്കാനും സെല്ലർ അസിസ്റ്റൻറ് നിങ്ങളുടെ കൂടെ ചേരുന്നു. ഇത് വിൽപനക്കാർ ആമസോണിൽ അവരുടെ ബിസിനസ് നടത്തുന്ന രീതിയിലെ ഒരു പ്രധാന മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. ഈ കഴിവുകൾ വിൽപനാനുഭവത്തിലുടനീളം തടസമില്ലാതെ പ്രവർത്തിക്കുന്നതിനാൽ വിൽപനക്കാർക്ക് ജോലികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറി, അവർക്ക് വേണ്ടി 24ഃ7 മുൻകൂട്ടി പ്രവർത്തിക്കുന്ന ഒരു ഇൻറലിജൻറ് അസിസ്റ്റൻറുമായി സഹകരിക്കാൻ അവസരം നൽകുന്നു. നിയന്ത്രണം വിൽപനക്കാരിൽ തന്നെ നിലനിർത്തിക്കൊണ്ടായാരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക.
  2. നെക്സ്റ്റ് ജനറേഷൻ സെല്ലർ സെൻട്രൽ: ജെൻ എഐ വിൽപനക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുകയും, അവർ പ്രവർത്തിക്കുന്ന രീതിക്ക് അനുസരിച്ച് മാറുകയും, ആധുനിക ഇൻറർഫേസിലൂടെ മറഞ്ഞിരിക്കുന്ന അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു ബുദ്ധിപരമായ കമാൻഡ് സെൻററാണിത്. തൽക്ഷണ ടാസ്ക് മാനേജ്മെൻറിനുള്ള ഒരു ആക്ഷൻ സെൻററും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കസ്റ്റ്മൈസ് ചെയ്യാവുന്ന ഡാഷ്ബോർഡുകളും ഇതിലുണ്ട്.
  3. ലിസ്റ്റിങുകൾക്കായുള്ള ജെൻ-എഐ: ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന, ഉയർന്ന നിലവാരമുള്ളതും ആകർഷകവുമായ ഉൽപ്പന്ന ലിസ്റ്റിങുകൾ വേഗത്തിൽ സൃഷ്ടിക്കാൻ വിൽപനക്കാർക്ക് ലിസ്റ്റിങുകൾക്കായുള്ള ജെൻ-എഐ ടൂളുകൾ ഉപയോഗിക്കാൻ കഴിയും. അവരുടെ ഉൽപന്നത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം, ഉൽപ്പന്നത്തിൻറെ ചിത്രം, അല്ലെങ്കിൽ വെബ്സൈറ്റിൻറെ യുആർഎൽ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ മിനിറ്റുകൾക്കുള്ളിൽ വിൽപനക്കാർക്ക് ലിസ്റ്റിങ് സൃഷ്ടിക്കാം. ആഗോളതലത്തിൽ ലക്ഷക്കണക്കിന് വിൽപനക്കാരാണ് ഈ ടൂളുകൾ ഉപയോഗിക്കുന്നത്. എഐ സൃഷ്ടിക്കുന്ന ലിസ്റ്റിങ് ശുപാർശകൾ യാതൊരു മാറ്റങ്ങളും വരുത്താതെയോ, അല്ലെങ്കിൽ വളരെ കുറഞ്ഞ മാറ്റങ്ങൾ വരുത്തിയോ ഏകദേശം 90 ശതമാനവും അത് സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
  4. ക്രിയേറ്റീവ് സ്റ്റുഡിയോ: ഉൽപ്പന്ന ഷോട്ടുകൾ വീഡിയോകളാക്കി മാറ്റുകയോ ടിവി പരസ്യങ്ങളെ സ്പോൺസർ ചെയ്ത പരസ്യങ്ങളാക്കി മാറ്റുകയോ ചെയ്യുന്നതുപോലെ, വിവിധ ഫോർമാറ്റുകളിലുടനീളം പരസ്യങ്ങൾ ആശയം കണ്ടെത്താനും സൃഷ്ടിക്കാനും വിൽപനക്കാരെ സഹായിക്കുന്നു.
  5. വീഡിയോ ജനറേറ്റർ: ബിസിനസുകൾക്ക് അധിക ചെലവില്ലാതെ മിനിറ്റുകൾക്കുള്ളിൽ ഉയർന്ന നിലവാരമുള്ള വീഡിയോ പരസ്യങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിലൂടെ, വീഡിയോ പരസ്യത്തെ ഈ ടൂൾ ജനകീയവൽക്കരിക്കുന്നു.

2030-ഓടെ 4 ദശലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് എഐ സാക്ഷരതയും കരിയർ അവബോധവും എത്തിക്കുന്നു: 4 ദശലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 2030-ഓടെ എഐ സാക്ഷരതയും കരിയർ അവബോധവും എത്തിക്കാൻ ആമസോൺ ലക്ഷ്യമിടുന്നു. എഐ പാഠ്യപദ്ധതി, പ്രായോഗിക പരീക്ഷണങ്ങൾ, കരിയർ ടൂറുകൾ, അധ്യാപക പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രവർത്തനം കേന്ദ്ര സർക്കാരിൻറെ 2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണയ്ക്കുന്നതിനോടൊപ്പം, വിദ്യാർഥികളെപ്രത്യേകിച്ച് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ കുട്ടികളെഭാവിയിലെ ജോലികൾക്കും സാങ്കേതികവിദ്യകൾക്കുമായി തയ്യാറെടുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കാലഘട്ടത്തിലെ വിദ്യാഭ്യാസം എന്നത് പുതിയ സാങ്കേതികവിദ്യകളെ മനസ്സിലാക്കുക മാത്രമല്ല ഇന്ത്യയുടെ അതുല്യമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഓരോ വിദ്യാർഥിയേയും ശാക്തീകരിക്കുക എന്നതാണ്. ഗണ്യമായ നിക്ഷേപങ്ങളുടെ പിന്തുണയോടെ 4 ദശലക്ഷം സർക്കാർ സ്കൂൾ വിദ്യാർത്ഥികളിലേക്ക് എഐ വിദ്യാഭ്യാസം എത്തിക്കാനുള്ള ആമസോണിൻറെ പ്രതിബദ്ധത, വിക്സിത് ഭാരത് എന്ന ദർശനത്തിന് ശക്തമായ ഒരു ഉത്തേജകമാണ്. ഒരു വിദൂര ഗ്രാമത്തിലെ കുട്ടിക്ക് നഗര കേന്ദ്രത്തിലെ കുട്ടിയെപ്പോലെ തന്നെ എഐ പഠന ഉപകരണങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമ്പോൾ, നമ്മൾ യഥാർത്ഥത്തിൽ തുല്യമായ ഒരു ഡിജിറ്റൽ ഭാവിയിലേക്ക് അടുക്കുന്നു. നാളത്തെ ജോലികൾക്കായി മാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് ഞങ്ങൾ വിദ്യാർത്ഥികളെ സജ്ജമാക്കുകയാണെന്നു മെയ്റ്റൈ ഇന്ത്യ അഡിഷണൽ സെക്രട്ടറി ആൻഡ് എഐ മിഷൻ സിഇഒ അഭിഷേക് സിംഗ് പറഞ്ഞു.

എല്ലാ ഉപഭോക്താക്കൾക്കും ഷോപ്പിങ് എളുപ്പമാക്കുന്ന എഐ-അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് എഐ വഴി കൂടുതൽ ലളിതവും അവബോധജന്യവുമായ ഷോപ്പിങ് അനുഭവം ലഭിക്കും. ഏറ്റവും കുറഞ്ഞ സൂചനകളെ പൂർണമായ ഷോപ്പിങ് ലക്ഷ്യങ്ങളാക്കി മാറ്റിക്കൊണ്ട്, സ്വാഭാവികമായ മൾട്ടി-മോഡൽ, ബഹുഭാഷാ സംഭാഷണങ്ങൾ സാധ്യമാക്കിക്കൊണ്ട്, സങ്കീർണമായ ഉൽപ്പന്ന വിലയിരുത്തലുകൾക്ക് വ്യക്തിഗത സംഗ്രഹങ്ങൾ അവതരിപ്പിച്ചു കൊണ്ടും, ഉപഭോക്താവിൻറെ പെരുമാറ്റത്തിൽ നിന്ന് പഠിച്ച് സഹായകരമായ നിർേദശങ്ങൾ നൽകുന്ന ഇൻറലിജൻറ് ഏജൻറുകളെ വിന്യസിച്ചുകൊണ്ടും ഉപഭോക്താവിൻറെ ഷോപ്പിങ് ലളിതമാക്കാനാണ് ആമസോൺ ശ്രമിക്കുന്നത്. ആമസോണിൻറെ അത്യാധുനിക എഐ, മെഷീൻ ലേണിംഗ് മോഡലുകളുടെ സഹായത്തോടെ ഇന്ത്യൻ ഉപഭോക്താക്കൾ ഇതിനകം ആമസോണിലെ എഐ ഉപയോഗിച്ച് അവരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നുണ്ട്. മെട്രോകളിലെയും ചെറുനഗരങ്ങളിലെയും ഗ്രാമീണ ജില്ലകളിലെയും ഉപഭോക്താക്കൾക്കായി ഭാഷ, സാക്ഷരത, ഡിജിറ്റൽ പരിചയം എന്നിവയുടെ തടസങ്ങൾ തകർത്ത്, ഉൽപ്പന്നങ്ങൾ തിരയുന്നതിനും താരതമ്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ഉപഭോക്താക്കൾ ചെലവഴിക്കുന്ന പ്രയത്നം കുറയ്ക്കാനും ആമസോൺ എഐ ഉപയോഗിക്കുന്നു.

  • റൂഫസ്-ഉപയോഗപ്രദമായ വിവരങ്ങളും സന്ദർഭവുമായി ബന്ധപ്പെട്ട ഉൽപ്പന്ന ശുപാർശകളും നൽകി ഷോപ്പിങ് വേഗത്തിലാക്കാനും എളുപ്പത്തിലാക്കാനും വേണ്ടി ആമസോൺ ഷോപ്പിങ് ആപ്പിൽ നിർമിച്ച ഒരു എഐ അസിസ്റ്റൻറാണ് റൂഫസ്. ഉപഭോക്തൃ പ്രവർത്തനം, ഓർഡർ ഹിസ്റ്ററി എന്നിവയുടെ അടിസ്ഥാനത്തിൽ ഉൽപന്നങ്ങൾക്കായി തിരയാനും ഉൽപ്പന്നത്തിൻറെ വിലയുടെ ഹിസ്റ്ററി കാണിക്കാനും ഉപഭോക്താവിൻറെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്ന നിർദേശങ്ങൾ നൽകാനും റൂഫസിന് കഴിയും.
  • ഉൽപ്പന്ന കണ്ടെത്തൽ: 8,000 രൂപ വിലയിൽ താഴെയുള്ള എയർ ഫ്രൈയറുകളിൽ ഏറ്റവും മികച്ച കിഴിവുകളുള്ളത് പോലുള്ള സങ്കീർണമായ ചോദ്യങ്ങൾ റൂഫസ് മനസിലാക്കുകയും മികച്ച ശുപാർശകളും ലാഭത്തിൻറെ സംഗ്രഹങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മൂല്യം അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങളായി ഫലങ്ങൾ തൽക്ഷണം ക്രമീകരിക്കുകയും ചെയ്യുന്നു.
  • ഉൽപ്പന്ന താരതമ്യം: ഫോട്ടോഗ്രാഫിക്കായി ഫോൺ മോഡലുകൾ തിരഞ്ഞെടുക്കുമ്പോൾ, ഏത് ഫോണാണ് മികച്ച ചിത്രങ്ങൾ നൽകുന്നതെന്ന് റൂഫസ് എടുത്തു കാണിക്കുകയും അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്യുന്നു.
  • വിഷ്വൽ പ്രൊഡക്റ്റ് അവലോകനം: പ്രധാന സവിശേഷതകൾ സംഗ്രഹിച്ച്, ഹ്രസ്വവും കാഴ്ച്ചയിൽ സമ്പന്നവുമായ വിശദീകരണ വീഡിയോകൾ നിർമിക്കുന്നു, ഇത് വിവരങ്ങൾ നിറഞ്ഞ ഉൽപ്പന്ന പേജുകളെ എളുപ്പമുള്ളതും പ്രായോഗികവുമായ ഉൾക്കാഴ്ചകളാക്കി മാറ്റുകയും ചെയ്യുന്നു

ലെൻസ് എഐ

ചിത്രങ്ങൾ, സ്ക്രീൻഷോട്ടുകൾ, ബാർകോഡുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ ഷോപ്പിങ് ചെയ്യാൻ പ്രാപ്തരാക്കുന്ന, ഉൽപ്പന്ന കണ്ടെത്തലിലേക്ക് നേരിട്ട് സംയോജിപ്പിച്ച ഒരു വിഷ്വൽ സെർച്ച് ടൂളാണ് ലെൻസ് എഐ. ലെൻസ് എഐ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവർ തിരയുന്നത് എന്താണെന്ന് ലളിതമായി കാണിക്കാനും, ടെക്സ്റ്റ് ലിസ്റ്റുകൾ അപ്ലോഡ് ചെയ്തോ അല്ലെങ്കിൽ അവരുടെ ശേഖരത്തിലെ സാധനങ്ങളുടെ ഫോട്ടോ എടുത്തോ ഷോപ്പിങ് കാർട്ടുകൾ സൃഷ്ടിക്കാനും കഴിയും.

ഓഗ്മെൻറഡ് റിയാലിറ്റി വ്യൂ

വ്യൂ ഇൻ യുവർ റൂം എന്നും അറിയപ്പെടുന്ന ഈ ഫീച്ചർ, ഫർണിച്ചർ, ഡെക്കോർ തുടങ്ങിയ വിഭാഗങ്ങളിലെ വാങ്ങൽ തീരുമാനങ്ങൾ ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. ഉൽപ്പന്നം അവരുടെ സ്വന്തം സ്ഥലത്ത് എങ്ങനെ കാണപ്പെടുന്നു എന്ന് കാണാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.