Sections

സിഇഎസ് 2026ൽ സാംസങ് 'ഡിഎക്സ് വിഷൻ' പ്രഖ്യാപിക്കാനൊരുങ്ങുന്നു

Friday, Dec 05, 2025
Reported By Admin
Samsung to Host ‘The First Look’ Ahead of CES 2026

കൊച്ചി: സാംസങ് ഇലക്ട്രോണിക്സ് ജനുവരി 4ന് വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം 5ന് രാവിലെ 8.30ന്) ലാസ് വേഗാസിലെ വിൻ ലാറ്റൂർ ബാൾറൂമിൽ 'ദ ഫസ്റ്റ് ലുക്ക്' ഇവന്റ് സംഘടിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ ഐടി, കൺസ്യൂമർ ഇലക്ട്രോണിക്സ് പ്രദർശന പരിപാടിയായ സിഇഎസ് 2026 ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായാണ് ഇത് നടക്കുന്നത്. കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർഷിക വ്യാപാര പ്രദർശനമാണ് സിഇഎസ്. കൺസ്യൂമർ ഇലക്ട്രോണിക്സ് വ്യവസായത്തിലെ പുതിയ ഉൽപന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും അവതരണങ്ങൾ ഈ പരിപാടിയിൽ നടത്തുന്നു. 

ഇവന്റിൽ സാംസങ് 2026ലെ ഡിഎക്സ് (ഡിവൈസ് എക്സ്പിരീയൻസ്) ഡിവിഷന്റെ ദർശനവും പുതിയ എഐ അധിഷ്ഠിത ഉപഭോക്തൃ അനുഭവങ്ങളും അവതരിപ്പിക്കും.

സാംസങ് സിഇഒയും ഡിഎക്സ് ഡിവിഷൻ മേധാവിയുമായ ടി.എം.റോ ഇവന്റിലെ മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ വിഷ്വൽ ഡിസ്പ്ലേ ബിസിനസ് പ്രസിഡന്റ് എസ്.ഡബ്ല്യു. യോങും ഡിജിറ്റൽ അപ്ലയൻസസ് ഇവിപിെേ ചാൽജി കിമ്മും വരാനിരിക്കുന്ന വർഷത്തെ ബിസിനസ് ദിശകളെക്കുറിച്ച് സംസാരിക്കും.

ദ ഫസ്റ്റ് ലുക്ക് ഇവന്റ് സാംസങ് ന്യൂസ്റൂം, സാംസങ് ഇലക്ട്രോണിക്സ് യൂ ട്യൂബ് ചാനൽ, സാംസങ് ടിവി പ്ലസ് എന്നീ പ്ലാറ്റ്ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സാംസങിന്റെ പ്രത്യേക പ്രദർശനം വിൻ ലാസ് വേഗാസിൽ ജനുവരി 7 വരെ തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.