'ബിസിനസ് നടത്തുന്നത് ഒരു ജോലി അല്ല... അത് ഒരു യാത്ര ആണ്. ലക്ഷ്യവും സ്വപ്നവും ഉണ്ടെങ്കിൽ ഓരോ ദിവസവും ഒരു പുതിയ പോരാട്ടം-പക്ഷേ അതേ സമയം ഒരു പുതിയ അവസരവും. മാർക്കറ്റ് മാറും, കസ്റ്റമർ മാറും, കാലം മാറും... പക്ഷേ ഒരിക്കലും മാറാത്ത ഒരു കാര്യമുണ്ട്-വലിയ സ്വപ്നം കാണുന്ന ഒരു ബിസിനസുകാരന്റെ മനസ്സിലെ തീ. ബിസിനസ് ലോകത്ത് വിജയിക്കുന്നത് ഏറ്റവും ബുദ്ധിമാനായവരല്ല,
ഏറ്റവും പണം ഉള്ളവരല്ല. വിജയിക്കുന്നത് ഒരിക്കലും പിൻമാറാത്തവരാണ്.
- ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങുന്നതല്ല തന്റെ പ്രശ്നത്തിന്റെ സൊല്യൂഷൻ ആണ് വാങ്ങുന്നത്. അവരുടെ വാല്യു മനസ്സിലാക്കിയാൽ സെയിൽസ് വെറും മിനിറ്റ്സിൽ ക്ലോസ് ചെയ്യാം.
- വലിയ വിജയങ്ങൾ ചെറിയ ചെറിയ കാര്യങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. ഒരു ഫോൺ കോൾ, ഒരു പുതിയ ഐഡിയ, ഒരു നല്ല തീരുമാനം... ഇവയാണ് ഭാവിയിലെ വലിയ നേട്ടങ്ങളെ ഉണ്ടാക്കുന്നത്.
- ബിസിനസ് നടത്തുന്നത് ഉൽപ്പന്നം വിൽക്കുന്ന കാര്യമാത്രമല്ല. മനുഷ്യരെയാണ് നാം വായിക്കേണ്ടത്, മനസ്സുകളെയാണ് നാം നേടേണ്ടത്. വില്പന വരുന്നത് വിശ്വാസത്തിൽ നിന്നാണ്, വിശ്വാസം വരുന്നത് ബന്ധത്തിൽ നിന്നാണ്.
- ലോകം മാറുന്നു. മാർക്കറ്റ് മാറുന്നു. ഉപഭോക്താവ് മാറുന്നു. പക്ഷെ വിജയി ഒരിക്കലും മാറാത്ത ഒരേയൊരു കാര്യം പഠിക്കാൻ ഉള്ള താത്പര്യം.
- വെല്ലുവിളികളെ ഭയപ്പെടുന്നവർക്ക് ബിസിനസിൽ നീണ്ടുനിൽക്കാനാവില്ല വെല്ലുവിളി വന്നാൽ അത് ഒരു അവസരമായി കാണുക.
- നാളെ ഫലം കിട്ടുമോ? ഇല്ല. അടുത്ത മാസം കിട്ടുമോ? ഉറപ്പില്ല. പക്ഷെ സ്ഥിരമായി പ്രവർത്തിച്ചാൽ, ഒരു ദിവസം വിജയം ഉറപ്പാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.

ചെറുകിട-ഇടത്തര ബിസിനസുകൾ എംഎസ്എംഇ രജിസ്ട്രേഷൻ നിർബന്ധമായും എടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.