- Trending Now:
കൊച്ചി: കൊച്ചിയിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസും പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കുന്നതിനായി മുൻനിര ഊർജ്ജ-പെട്രോകെമിക്കൽ കമ്പനിയായ നയാര എനർജിയും കാൻക്യുവർ ഫൗണ്ടേഷനും പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പദ്ധതിക്കായി രണ്ട് വർഷത്തേക്ക് 2 കോടി രൂപയുടെ സിഎസ്ആർ സാമ്പത്തിക സഹായമാണ് നയാര എനർജി നൽകുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി. ഡി. സതീശന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം കൈമാറി. നയാര എനർജി എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ. പണിക്കർ, നയാര എനർജി, കാൻക്യുവർ ഫൗണ്ടേഷൻ എന്നിവയിലെ മുതിർന്ന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഗുരുതരമായ വൃക്കരോഗം ബാധിച്ചവർക്കായി പ്രതിവർഷം 6,000-ത്തോളം സൗജന്യ ഡയാലിസിസ് സെഷനുകളും, 50-ലധികം രോഗികൾക്ക് വർഷം മുഴുവൻ നീളുന്ന ചികിത്സാ പിന്തുണയും പദ്ധതിയിലൂടെ ഉറപ്പാക്കും. കൂടാതെ ആരും സഹായത്തിനില്ലാത്തവരും ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികൾക്കായി 40 ബെഡുകളുള്ള പാലിയേറ്റീവ് കെയർ കേന്ദ്രം പ്രവർത്തിപ്പിക്കുകയും, ഇതിലൂടെ 40-ഓളം രോഗികൾക്ക് തുടർച്ചയായ പരിചരണ സേവനം ലഭ്യമാക്കുകയും ചെയ്യും.
ആരോഗ്യ പ്രശ്‌നങ്ങൾ ചികിത്സയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രോഗികൾക്കും കുടുംബങ്ങൾക്കും സാമ്പത്തികവും മാനസികവുമായ വലിയ ഭാരമാണ് ഉണ്ടാക്കുന്നതെന്നും നയാര എനർജി എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ. പണിക്കർ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികൾക്ക് ആശ്വാസവും മാന്യമായ ജീവിത നിലവാരവും ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കുമെന്നും, സമൂഹത്തിൽ ശാശ്വതമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.