Sections

പ്രവാസി സംരംഭകർക്കായി ലോൺ മേള, വിശദാംശങ്ങൾ ഇതാ

Monday, Mar 13, 2023
Reported By admin
loan

ഒരു ലക്ഷം മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് അനുവദിക്കുക


ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. ചെറുതോണി കേരളാ ബാങ്ക് സി പി.സി കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് www.norkaroots.org വഴിയോ 7736917333 എന്ന വാട്ട്സ് ആപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ, പാൻകാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് മേള നടക്കുന്നത് . ഒരു ലക്ഷം മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ് ഓഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.