- Trending Now:
- Cough syrups
- Wipro
- syrup
മുതിർന്നവർക്കും കുട്ടികൾക്കും നൈപുണ്യ വികസനം ലക്ഷ്യമാക്കിയാണ് പുതിയ പാക്കേജ്
അവധിക്കാലം ലക്ഷ്യമിട്ട് സ്‌കിൽക്കേഷൻ പാക്കേജുകളുമായി കേരള ടൂറിസം ഡെവലെപ്‌മെൻറ് കോർപ്പറേഷൻ( കെറ്റിഡിസി). കെടിഡിസിയുടെ സംസ്ഥാനത്തെ വിവിധ റിസോർട്ടുകളിൽ മെയ് 15 മുതൽ 31 വരെയാണ് സ്‌കിൽക്കേഷൻ പാക്കേജുകൾ അവതരിപ്പിക്കുന്നത്. അവധിക്കാലമാഘോഷിക്കാനെത്തുന്ന മുതിർന്നവർക്കും കുട്ടികൾക്കും നൈപുണ്യ വികസനം ലക്ഷ്യമാക്കിയാണ് പുതിയ പാക്കേജ്.
മുതിർന്നവർക്കും 12 വയസിന് താഴെയുള്ള രണ്ട് കുട്ടികൾക്കും, അല്ലെങ്കിൽ മൂന്ന് മുതിർന്നവർക്ക് ഏഴ് രാത്രിയും എട്ടു പകലും ഉൾപ്പെടുന്നതാണ് സ്‌കിൽക്കേഷൻ പാക്കേജ്. പ്രഭാത ഭക്ഷണമുൾപ്പടെയുള്ള താമസവും, നീന്തൽ, മൺപാത്ര നിർമ്മാണം, പെയിൻറിംഗ്, പാചക പരിശീലനം, അഭിനയം തുടങ്ങി വിവധ മേഖലകളിൽ പ്രത്യേക പാക്കേജ് പ്രകാരം റൂം ബുക്ക് ചെയ്യുന്നവർക്ക് പരിശീലനം നൽകും.
സർഗ്ഗാത്മകത വളർത്തുന്നതിനും, കുട്ടികൾക്ക് പഠനം രസകരമാക്കി പ്രോത്സാഹനം നൽകുന്ന രീതിയിലും വ്യക്തിഗത വളർച്ചയ്ക്കുതകുന്ന രീതിയിലുമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നതെന്ന് കെറ്റിഡിസി മാർക്കറ്റിംഗ് മാനേജർ വ്യക്തമാക്കി. കുമരകത്തുള്ള വാട്ടർസ്‌കേപ്‌സ്, തേക്കടിയിലെ ആരണ്യ നിവാസ്, പെരിയാർ ഹൌസ് എന്നീ റിസോർട്ടുകളിലാണ് പാക്കേജ് ലഭ്യമാകുക.
നൈപുണ്യ പരിശീലനത്തിന് പുറമെ ആകർഷകമായ സൌജന്യ ഡേ ടൂർ, ബോട്ടിംഗ് യാത്ര എന്നിവയും കെടിഡിസി പാക്കേജിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പാക്കേജുകളിൽ ഉൾപ്പെടാത്ത ഭക്ഷണത്തിന് 20 ശതമാനം കിഴിവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.ktdc.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. e- mail : centralreservations@ktdc.com, Ph: 9400008585, 0471-2316736, 0471- 2725213
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.