Sections

കൊച്ചി-മൂന്നാര്‍ ദേശീയപാത 910 കോടി രൂപക്ക്  കരാര്‍ പൂര്‍ത്തിയാക്കി

Friday, Dec 02, 2022
Reported By MANU KILIMANOOR

മുവാറ്റുപുഴ, കോതമംഗലം ബൈപാസ്സുകകള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്ന് കേന്ദഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

കൊച്ചി - ധനുഷ്‌കോടി എന്‍.എച്ച് 85 ല്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെ 910 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി അവാര്‍ഡ് ആയതായി ഡീന്‍ കുര്യാക്കോസ് എം. പി. പദ്ധതിയില്‍ നേര്യമംഗലത്ത് പുതിയ ഒരു പാലം കൂടി അനുവദിക്കപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ ആണ് ഈ വഴിയിലൂടെ കടന്നുവരുന്നത്. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 2 ലെയ്ന്‍ വിത്ത് പേവ്ഡ് ഷോള്‍ഡര്‍ സ്‌പെസിഫിക്കേഷനില്‍ 10 മീറ്റര്‍ വീതി ഉറപ്പാക്കും. പദ്ധതി പൂര്‍ത്തീകരണത്തിനായി രണ്ടര വര്‍ഷമാണ് കാലാവധി നല്‍കിയിട്ടുള്ളത്. 125 കി.മീ ദൂരം ദൈര്‍ഘ്യമുള്ള ഈ വികസനപദ്ധതിക്ക് 889 കോടി രൂപയ്ക്കായിരുന്നെങ്കിലും 2.3% കൂടിയ തുകയ്ക്കാണ് ടെണ്ടര്‍ അവാര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരം കൂടി ഉടന്‍ തന്നെ ഉറപ്പാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.

ഇടുക്കിയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്രപരമായ വികസന നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും, ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ ഇടുക്കി പാര്‍ലമന്റ് മണ്ഡലത്തില്‍ വികസന മുന്നേറ്റം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചുവെന്നും എം. പി അഭിപ്രായപ്പെട്ടു.എന്‍.എച്ച് 85 പുതിയ ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റില്‍ ഭാരത് മാല പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുള്ളതും 3എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന്റെ അതിര്‍ത്തിയായ മുവാറ്റുപുഴയിലെ പെരുവും മൂഴി പാലം മുതല്‍ കോതമംഗലം കടന്ന് അടിമാലി, മൂന്നാര്‍ വഴി ബോഡിമെട്ട് വരെ കേരളത്തില്‍ ഈ ദേശീയ പാത കടന്നുപോകുന്നതില്‍ 80% ശതമാനവും ഇടുക്കി പാര്‍ലമെന്റ് മണഡലത്തിലൂടെയാണ്.

എന്‍.എച്ച് 85 ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റില്‍ റോഡ് വികസനം ആരംഭിക്കുന്നതിന് മുന്‍പേ നിലവിലെ എന്‍.എച്ച് 85 റോഡിന്റെ വികസനം അനിവാര്യമാണെന്നും അത് ഭാരത് മാല പദ്ധതിക്ക് മുമ്പേ അത് പൂര്‍ത്തീകരിക്കണമെന്നും ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മുമ്പാകെയും, കഴിഞ്ഞ പാര്‍ലമെന്റിന്റെ ശീതകാല സെഷനിലും ആവശ്യപ്പെടിരുന്നതായും എം. പി പറഞ്ഞു.അനുകൂലമായ നിലപാട് സ്വീകരിച്ച മന്ത്രിയോടും, എന്‍.എച്ച്.എ.ഐ ചെയര്‍ പേഴ്‌സണ്‍ അല്‍ക്ക ഉപാദ്ധ്യായ, ബോര്‍ഡ് മെമ്പര്‍ (പ്രോജക്ട്) ആര്‍.കെ പാണ്ഡെ, പ്രോജക്ട് ഓഫീസര്‍ ബാലചന്ദര്‍ എന്നിവരോടും എം.പി നന്ദി അറിയിച്ചു.

അടിമാലി മുതല്‍ കുമളി വരെയുള്ള ദേശീയ പാതയിലും (എന്‍.എച്ച് 185) സമാനമായ വികസന പദ്ധതി അനുമതി ലഭിച്ചിട്ടുള്ളതായും, 34 നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കപ്പെട്ട പ്രസ്തുത പദ്ധതിക്കായുള്ള ലാന്‍ഡ് അക്വസിഷന്‍ ചിലവ് 260 കോടി രൂപ കണക്കാക്കുന്നതായും എം. പി സൂചിപ്പിച്ചു. അടിമാലി, ചെറുതോണി, കട്ടപ്പന എന്നീ പട്ടണങ്ങള്‍ക്ക് ബൈപാസ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി കണ്‍സല്‍റ്റന്‍സിയെ ഉടന്‍ തന്നെ ടെണ്ടര്‍ നടപടികള്‍ വിളിച്ച് തീരുമാനിക്കും. എന്‍.എച്ച് 183 യില്‍ കുമളി മുതല്‍ മുണ്ടക്കയം വരെയും ഇതേ നിലയില്‍ തന്നെ റോഡ് വികസനം അനുമതി ലഭിച്ചിട്ടുണ്ട്. 3A നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിച്ച് ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. വണ്ടിപ്പെരിയാറില്‍ പുതിയ ബൈപ്പാസും അനുവദിക്കപ്പെട്ടിട്ടുണ്ട്.78 എം.സി റോഡിന് പാരലല്‍ ആയി പുതിയ അലൈന്‍മെന്റില്‍ വരുന്ന റോഡ് കടന്നുപോകുന്നത് കോതമംഗലം, മുവാറ്റുപുഴ, തൊടുപുഴ നിയോജക മണ്ഡലങ്ങളിലൂടെയാണ്. സമയബന്ധിതമായി ഇവ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ നാടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഏറ്റവും വലിയ സംഭാവനയായി അതു മാറുമെന്നും, 1994 മുതല്‍ ആരംഭിച്ച മുവാറ്റുപുഴ, കോതമംഗലം ബൈപാസ്സുകളുടെ കാര്യം അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്ന് കേന്ദഉപരിതല ഗതാഗത മന്ത്രിയും, ഉദ്യോഗസ്ഥരും ഉറപ്പ് പറഞ്ഞിട്ടുള്ളതായും എം. പി കൂട്ടിച്ചേര്‍ത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.