- Trending Now:
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദരിദ്രരായ ആളുകള്‍ക്ക് അതിന്റെ നേട്ടങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യയ്ക്ക് ഒരു ഉദാര സാമ്പത്തിക നയം ആവശ്യമാണെന്നും ടിഐഒഎല്‍ അവാര്‍ഡ് 2022 ഇവന്റില്‍ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് ബദലുകള്‍ ആവശ്യമാണ്': നിതിന്‍ ഗഡ്കരി... Read More
1991-ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കിയെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കാരണം താന്‍ മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നപ്പോള്‍ 1990കളുടെ മധ്യത്തില്‍ മഹാരാഷ്ട്രയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ പണം സ്വരൂപിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഉദാരവല്‍ക്കരണ സാമ്പത്തിക നയം കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.