- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവ്വീസസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 34 ശതമാനം വളർച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 35 ശതമാനം വളർച്ചയോടെ 1025 കോടി രൂപയുടെ പ്രവർത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ കൈകാര്യം ചെയ്ത ആസ്തികൾ 26,647 കോടി രൂപയുടേതായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ നാലാം ത്രൈമാസത്തിൽ 1674 കോടി രൂപയുടെ ആകെ വരുമാനവും 53 ശതമാനം വർധനവോടെ 226 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചതായി സാമ്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നാലാം ത്രൈമാസത്തിൽ 13 ലക്ഷം പുതിയ ഉപഭോക്താക്കൾക്ക് വായ്പകൾ വിതരണം ചെയ്ത ടിവിഎസ് ക്രെഡിറ്റ് ആകെ ഉപഭോക്താക്കളുടെ എണ്ണം 1.9 കോടിയായി ഉയർത്തിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.