Sections

കെ.എഫ്.സിക്ക് ഈ സാമ്പത്തിക വര്‍ഷം 6.58 കോടിയുടെ അറ്റാദായം

Tuesday, Aug 31, 2021
Reported By admin
kerala financial corporation

2020-21 സാമ്പത്തിക വര്‍ഷത്തില്‍, വയ്പ്പാ അനുമതി 150 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2020-21), കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി), 6.58 കോടി രൂപ അറ്റാദായം നേടി. സ്ഥാപനത്തിന്റെ വാര്‍ഷിക കണക്കുകള്‍ 31.08.2021, ചൊവ്വാഴ്ച കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗം അംഗീകരിക്കുകയുണ്ടായി.2020-21 സാമ്പത്തിക വര്‍ഷത്തില്‍, വയ്പ്പാ അനുമതി 150 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 4147 കോടി രൂപയായി. 3709 കോടി രൂപ വിതരണം ചെയ്തു. മൊത്തം വരുമാനം 491 കോടി രൂപയായി വളര്‍ന്നു.

കൊവിഡ് പ്രതിസന്ധി കാരണം സമ്പദ്വ്യവസ്ഥ കടുത്ത സമ്മര്‍ദ്ദത്തിലാണെങ്കിലും, കോര്‍പ്പറേഷന് മികച്ച പ്രകടനത്തിലൂടെ ലാഭം നിലനിര്‍ത്താനും, വായ്പാ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിക്കാനും കഴിഞ്ഞു.വായ്പാ അനുമതി , വിതരണം , തിരിച്ചടവ് എന്നിവയിലും നേട്ടം കൈവരിച്ചു. നിഷ്‌ക്രിയ ആസ്തി നിയന്ത്രിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായതായി കെഎഫ്‌സി സിഎംഡി ശ്രീ.സഞ്ജയ് കൗള്‍ ഐഎഎസ് പറഞ്ഞു.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷന്റെ അറ്റ മൂല്യം (നെറ്റ്വര്‍ത്ത് )16% ഉയര്‍ന്ന് 678.35 കോടി രൂപയായി. ക്യാപിറ്റല്‍ അഡിക്വസി അനുപാതം (CRAR) 22.85 ശതമാനമായും ഉയര്‍ന്നു.

കൊവിഡ് -19 സാഹചര്യം കണക്കിലെടുത്തു ഈ വര്‍ഷം ലാഭവിഹിത വിതരണം വേണ്ടെന്നു തീരുമാനിച്ചു. കൊവിഡ് -19 പാക്കേജിന്റെ ഭാഗമായി, കെഎഫ്‌സി അടുത്തിടെ മൂന്ന് പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു.സ്റ്റാര്‍ട്ടപ്പ് കേരള സ്‌കീം', വ്യാവസായിക എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്കുള്ള പ്രത്യേക പദ്ധതി, നവീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി. കുറഞ്ഞ പലിശ നിരക്കും ഫാസ്റ്റ് ട്രാക്ക് ലോണ്‍ പ്രോസസ്സിംഗ് സംവിധാനവും അവതരിപ്പിച്ചതോടെ, ഈ വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പാ അനുമതിയാണ് ലക്ഷ്യമിടുന്നു. വയ്പ്പാ ആസ്തി ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 5000 കോടി രൂപയ്ക്ക് മുകളില്‍ എത്തിക്കാനും ലക്ഷ്യമിടുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.