Sections

കേരള ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ചത്

Saturday, Feb 04, 2023
Reported By Admin
Kannur District

കേരള ബജറ്റിൽ കണ്ണൂർ


കണ്ണൂർ ഐടി പാർക്ക്

കണ്ണൂർ ഐടി പാർക്കിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കും.

അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖത്തിന് 9.74 കോടി

കേരളത്തിന്റെ വടക്കു ഭാഗത്ത് തുറമുഖ ആവശ്യങ്ങൾ നിറവേറ്റുക എന്ന ഉദ്ദേശത്തോടെ അഴീക്കലിൽ ഒരു ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ട് (ഔട്ടർ ഹാർബർ) വികസിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡ്- ഗ്രീൻഫീൽഡ് ഇന്റർ നാഷണൽ പോർട്ട് ആന്റ് സെസിന്റെ വികസന പദ്ധതിയുടെ ആകെ ചെലവ് 3698 കോടി രൂപയാണ്. പദ്ധതിയ്ക്കായി 9.74 കോടി രൂപ വകയിരുത്തുന്നു.

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, നവീകരണ പ്രവർത്തനങ്ങൾ, കണ്ണൂർ ജില്ലയിലെ അഴീക്കൽ മത്സ്യബന്ധന തുറമുഖം, കൊല്ലം ജില്ലയിലെ ആലപ്പാട് അഴിക്കൽ (കായംകുളം) മത്സ്യബന്ധന തുറമുഖം എന്നിവയുടെ ആധുനികവൽക്കരണമുൾപ്പെടെയുളള പ്രവർത്തനങ്ങൾക്കായി നബാർഡ് ആർ.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ 20 കോടി രൂപ വകയിരുത്തി.

അഴീക്കൽ, ബേപ്പൂർ

അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിൽ ഷിപ്പിംഗ് പ്രവർത്തനങ്ങൾക്കുള്ള തുറമുഖ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കായി ആകെ 40.50 കോടി രൂപ വകയിരുത്തി.

എംസിസിക്ക് 28 കോടി

മലബാർ കാൻസർ സെന്ററിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴിൽ 28 കോടി രൂപ അനുവദിച്ചു.

ബ്രണ്ണൻ അക്കാദമിക് കോംപ്ലക്സിന് 10 കോടി

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് കോംപ്ലക്സ് നിർമ്മിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വർഷം 10 കോടി രൂപ അനുവദിച്ചു.

ഹെറിറ്റേജ് പ്രൊജക്ടുകൾക്ക് 17 കോടി

ഹെറിറ്റേജ് ആന്റ് സ്പൈസ് റൂട്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി തലശ്ശേരി, മുസിരിസ്, ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ടുകൾക്കായി 17 കോടി രൂപ നീക്കിവെച്ചു.

സ്പോർട്സ് ഡിവിഷനും സ്പോർട്സ് സ്കൂളിനും 20 കോടി

തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിന്റെയും, സ്പോർട്സ് ഡിവിഷൻ കണ്ണൂരിന്റെയും അപ്ഗ്രഡേഷനും ശേഷി വർധിപ്പിക്കലിനുമായി 20 കോടി രൂപവകയിരുത്തി.

പിണറായി എജുക്കേഷൻ ഹബിൽ പോളിടെക്നിക് തുടങ്ങും

കണ്ണൂർ ജില്ലയിൽ പിണറായി കേന്ദ്രമായി സ്ഥാപിക്കുന്ന എജുക്കേഷൻ ഹബിൽ ഒരു പോളിടെക്നിക്ക് ആരംഭിക്കും.

തലശ്ശേരി ജനറൽ ആശുപത്രിക്ക് 10 കോടി

തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി രൂപ നീക്കിവെച്ചു.

പഴശ്ശി കനാൽ നവീകരണത്തിനായി 10 കോടി

പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ, ശാഖാ കനാൽ, വിതരണ ശൃഖല എന്നിവയുടെ നവീകരണ ത്തിനായി 10 കോടി രൂപ വകയിരുത്തി.

നാടുകാണി കിൻഫ്രയ്ക്ക് എട്ട് കോടി

കണ്ണൂർ ജില്ലയിലെ നാടുകാണി കിൻഫ്ര ടെക്സ്റ്റയിൽ സെന്ററിൽ ഒരു പരിസ്ഥിതി സൗഹൃദ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി എട്ട് കോടി രൂപ വകയിരുത്തി.

ആയുർവേദ മെഡിക്കൽ കോളജുകൾക്ക് 20.15 കോടി

തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടി വകയിരുത്തി.

എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി

മഹാനായ വിപ്ലവകാരിയും സ്വാതന്ത്ര്യസമരസേനാനിയും രാജ്യത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്നു ആയില്ല്യത്ത് കുറ്റിയാരി ഗോപാലൻ എന്ന എ.കെ.ജി. 'പാവങ്ങളുടെ പടത്തലവൻ' എന്ന് അറിയപ്പെടുന്നു. എ.കെ.ജി.-യുടെ ജീവിതം കേരളത്തിലെ സമരമുന്നേറ്റങ്ങളുടെ നേർചരിത്രം കൂടിയാണ്. എകെ ഗോപാലന്റെ ജീവിതവും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന കണ്ണൂർ പെരളശ്ശേരി എകെജി മ്യൂസിയത്തിനായി ആറ് കോടി രൂപ വകയിരുത്തി.

സൂക്ഷ്മ നീർത്തട പദ്ധതിക്ക് മൂന്ന് കോടി

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി മൂന്ന് കോടി രൂപ അനുവദിച്ചു.

കല്ല്യാട് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദക്ക് രണ്ട് കോടി

ആയുർവേദത്തിന്റെ ശാസ്ത്രീയ വികസനത്തിനായി കണ്ണൂർ കല്ല്യാട് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്നു. ഇതിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനുമായി രണ്ട് കോടി രൂപ വകയിരുത്തി.

ഫിഷറീസ് സർവകലാശാല കാമ്പസിന് രണ്ട് കോടി

ഫിഷറീസ് സർവകലാശാല (കുഫോസ്) കാമ്പസ് പയ്യന്നൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈ കാമ്പസിന്റെ വികസനത്തിന് വേണ്ടിയുള്ള അടിയന്തര ആവശ്യങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു.

ഫയർ ആൻഡ് സേഫ്റ്റി റിസർച്ച് സെൻററിന് ഒരു കോടി

കണ്ണൂർ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സയൻസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തി.

കരിയർ ഡെവലപ്മെന്റ് സെന്ററുകൾ തുടങ്ങും

2023-24-ൽ കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പുതിയ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കും.

ഗവേഷണ കേന്ദ്രങ്ങൾക്ക് സഹായം

കണ്ണൂർ സർവകലാശാലയിൽ സെൻറർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം, പ്രോട്യോമിക്സ് ആൻഡ് ജീനോമിക് റിസർച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നൽകും.

ജൈവ വൈവിധ്യ സംരക്ഷണം

ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി വകയിരുത്തി. പിണറായിയിലെ കാർഷിക വൈവിധ്യ കേന്ദ്രം, വെളളായണി കാർഷിക കോളേജിലെ കാർഷിക ജൈവ വൈവിധ്യ പ്രവർത്തനം എന്നിവയും അടുത്ത വർഷം നടപ്പിലാക്കും.

വെസ്റ്റ് കോസ്റ്റ് കനാലിന് 300 കോടി

സംസ്ഥാനത്തിന്റെ വടക്ക് ബേക്കൽ മുതൽ തെക്ക് കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ (ഡബ്ല്യുസിസി) നീളം 616 കിലോമീറ്ററാണ്. ഇതിനെ കേരളത്തിന്റെ ഒരു സാമ്പത്തിക-വ്യാപാരി ഇടനാഴിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി രൂപപ്പെടുത്തും. വ്യവസായം, പുനരുപയോഗ ഊർജ്ജം, ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, കൃഷി എന്നീ മേഖലകളിലെ വികസനാവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും. ജലപാതയോടനുബന്ധിച്ച് വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി സംസ്ഥാനത്തിന്റെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് നയത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് ലഭ്യമാക്കും. കിഫ്ബിക്ക് കീഴിലുള്ള പൂൾഡ് ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് ഇത് ഏറ്റെടുക്കുന്നതിനായി മൊത്തം 300 കോടി രൂപ ബജറ്റിൽ വകയിരുത്തി.

മനുഷ്യ-വന്യജീവി സംഘർഷം: 50.85 കോടി അനുവദിച്ചു

വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തണം. അതിനുവേണ്ടുന്ന ശാസ്ത്രീയമായ നിർദ്ദേങ്ങളും പരിഹാരങ്ങളും സർക്കാർ അടിയന്തിരമായി തേടും. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോൺസ് ടീമുകൾ താൽക്കാലികമായി രൂപീകരിക്കുന്നതിനും വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോൺസ് ടീമുകൾ താൽക്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പദ്ധതി തുകയായ 30.85 കോടി രൂപ ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ അനുവദിച്ചു.

എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സ

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സയ്ക്കുളള കേന്ദ്രങ്ങൾ സ്ഥാപിക്കാനുദ്ദേശിക്കുന്നു. 2.50 കോടി രൂപ ഇതിനായി വകയിരുത്തി.

ജില്ലാ കളക്ടറേറ്റുകളിൽ സ്റ്റേറ്റ് ചേംബർ

ജില്ലാ ഭരണത്തിന്റെ ആസ്ഥാനമായ കളക്ടറേറ്റുകളിൽ ഭരണസംവിധാനത്തിന്റെ വർദ്ധിച്ച ആവശ്യങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ഓരോ ജില്ലാ കളക്ടറേറ്റിലും 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകന ങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും വേണ്ടി ഒരു സംസ്ഥാന ചേംബർ കളക്ടറേറ്റുകളിൽ സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ഓഫീസ് സ്പെയ്സുകളായാണ് പുതിയ ഇടം രൂപകൽപന ചെയ്യുക. ഇതിനായി 70 കോടി രൂപ വകയിരുത്തി.

ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ

എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ വകയിരുത്തി.

ജയിലുകൾക്ക് 13 കോടി

ജയിലുകളുടെ ഭരണവും നടത്തിപ്പും ആധുനികവൽക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ കൾക്കായി 13 കോടി രൂപ വകയിരുത്തുന്നു.

ജയിൽപ്പുള്ളികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി എട്ട് കോടി രൂപ വകയിരുത്തി.

താലൂക്ക് ആശുപത്രികളിൽ നഴ്സിംഗ് കോളജ്

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേർന്ന് നഴ്സിംഗ് കോളേജുകൾ ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.