- Trending Now:
കൊച്ചി: ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് സസ്റ്റൈനബിൾ സൂചിക 2025-ലെ എഫ്എംസിജി വിഭാഗത്തിലെ ലോകത്തിലെ ഒന്നാം റാങ്ക് കമ്പനിയായി ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ സൂചികയിൽ ഇതാദ്യമായാണ് കമ്പനി ഒന്നാം സ്ഥാനത്ത് എത്തുന്നത്. എസ് ആൻറ് പി ഗ്ലോബലിൻറെ ആഗോള കോർപ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലിൽ 3500 കമ്പനികൾക്കിടയിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് 100-ൽ 89 എന്ന മികച്ച സ്കോറാണ് നേടിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച കമ്പനികൾക്കിടയിൽ ഏറ്റവും മെച്ചപ്പെട്ട ഭരണ, സാമൂഹ്യ പ്രതിബദ്ധതാ,നേട്ടങ്ങളുള്ള കമ്പനിയെന്ന സ്ഥാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. കോർപ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലിൻറെ കാര്യത്തിൽ പത്തു വർഷത്തിലേറെയായി പങ്കെടുക്കുന്നു എന്ന നേട്ടവും കമ്പനിക്കുണ്ട്.
ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് സൂചികയിൽ ആഗോള തലത്തിൽ ഒന്നാം റാങ്കു കരസ്ഥമാക്കുക എന്നത് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിനെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി ചൂണ്ടിക്കാട്ടി. ആരോഗ്യത്തിൻറേയും സൗന്ദര്യത്തിൻറേയും നല്ലവശങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതു ലക്ഷ്യമാക്കുന്ന തങ്ങളിൽ സുസ്ഥിരത എന്നത് ആഴത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. ഹരിത ഉൽപന്നങ്ങൾ, വാട്ടർ പോസിറ്റിവിറ്റി, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഊർജ്ജ വിനിയോഗം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പുരോഗതിക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.