Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് ഇടിവ്; 720 രൂപ കുറഞ്ഞു

Friday, Mar 13, 2026
Reported By Admin
Gold Price Falls in Kerala; ₹720 Drop Per Sovereign

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 720 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,240 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 360 രൂപയും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 440 രൂപയും സ്വർണത്തിന് കുറഞ്ഞിരുന്നു.

മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില തുടർച്ചയായി ഇടിയുകയും മാർച്ച് ആറിന് 1,18,160 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറയുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് ഏഴിന് വീണ്ടും 1,20,000 രൂപയിലേക്ക് ഉയർന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 90 രൂപ കുറഞ്ഞ് 14,780 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.