- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനിയുടെ വനിതാ ഫോറത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'രാത്രി നടത്തം' പരിപാടിയിൽ വനിതാ ടെക്കികൾക്കൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി നടന്നത് ആവേശമായി.
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ടെക്കികൾക്കും കുടുംബാംഗങ്ങൾക്കുമായി 'ഷി ഓൺസ് ദി നൈറ്റ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 500-ലധികം വനിതാ ഐടി ജീവനക്കാർ പങ്കെടുത്തു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി എന്നിവർ ചേർന്ന് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച 'രാത്രി നടത്തം' ടെക്നോപാർക്ക് ഫേസ് വണ്ണിലെ ആംഫിതിയേറ്ററിലാണ് സമാപിച്ചത്.
പരിപാടിയോടനുബന്ധിച്ച് നടന്ന എൻഫീൽഡ് ബൈക്ക് റാലിക്ക് റൈഡേഴ്സ് ആയ വിഷ്ണുജ, മാളവിക എന്നിവർ നേതൃത്വം നൽകി.
പ്രതിധ്വനി വനിതാ ഫോറം കൺവീനർ ശ്രീനി ഡോണി, വനിത ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്തി പി എസ്, സുജിത എസ്, ബിനു, ജിഷ, ഇന്ദു, ഷിൻസി, അഞ്ജു ഡേവിഡ്, അശ്വതി, അഖില എന്നിവരും തസ്നീം പി. എസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസർ), കവിത (ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ) , നീതു എസ് സൈനു (ജില്ലാ മിഷൻ കോർഡിനേറ്റർ, സങ്കല്പ്) എന്നിവരും പങ്കെടുത്തു.
തുടർന്ന് വിവിധ വിനോദ-സംഗീത പരിപാടികൾക്കും ആംഫിതിയേറ്റർ വേദിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.