Sections

കേരള ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങൾ

Thursday, Jan 29, 2026
Reported By Admin
Kerala Budget 2026: Key Allocations and Major Announcements

സംസ്ഥാനത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ചും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചും ധനമന്ത്രി. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. നേറ്റിവിറ്റി കാർഡ് പദ്ധതിക്ക് 20 കോടിവകയിരുത്തി.

ബജറ്റിലെ പ്രധാന വകയിരുത്തലുകൾ

  • ഔഷധിക്ക് 2.3 കോടി രൂപ
  • വിദ്യാഭ്യാസ മേഖലയക്ക് പ്രത്യേക കർമപദ്ധതി; സൗജന്യ യൂണിഫോമിന് 150 കോടി രൂപ
  • സ്പോർട്സ് സയൻസ് പദ്ധതിക്ക് 6.9 കോടി
  • ഔഷധിക്ക് 2.3 കോടി രൂപ
  • സ്പോർട്സ് സയൻസ് പദ്ധതിക്ക് 6.9 കോടി
  • കോളേജ് സ്പോർട്സ് ലീഗിന് 2 കോടി
  • വിദ്യാഭ്യാസ മേഖലയക്ക് പ്രത്യേക കർമപദ്ധതി; സൗജന്യ യൂണിഫോമിന് 150 കോടി രൂപ
  • സാംസ്കാരിക ടൂറിസ വികസനം പ്രചരിപ്പിക്കാൻ 413.52 കോടി രൂപ
  • കട്ടപ്പന-തേനി തുരങ്കപാത സാധ്യതാപഠനം; 10 കോടി രൂപ വകയിരുത്തി
  • പിഡബ്ല്യുഡി റോഡുകൾക്ക് 1882 കോടി രൂപ
  • നിർഭയ പദ്ധതി- സുരക്ഷ ഉറപ്പാക്കാൻ 13 കോടി
  • മലബാർ കാൻസർ സെന്ററിന് 50 കോടി
  • സ്ഥിരം നാടക കേന്ദ്രം- 2 കോടി രൂപ
  • ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി രൂപ
  • തിരു, മെഡിക്കൽ കോളേജിന് 12 കോടി രൂപ
  • ചലച്ചിത്ര വികസന കോർപ്പറേഷന് 24 കോടി രൂപ
  • ഉൾനാടൻ ജലഗതാഗതം 138 കോടി
  • പാലങ്ങളുടെ സംരക്ഷണത്തിന് 46 കോടി
  • ശുചിത്വ കേരളത്തിന് 20 കോടി
  • ലൈഫ് പദ്ധതി- 1497 കോടി രൂപ
  • അയ്യങ്കാളി തൊഴിലുറപ്പ് - 200 കോടി രൂപ
  • ക്ലീൻ പമ്പ പദ്ധതിയ്ക്ക് 30 കോടി രൂപ
  • ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി
  • വയനാട് പാക്കേജിന് 80 കോടി രൂപ
  • കുട്ടനാട് പാക്കജേിന് 75 കോടി രൂപ
  • കാസർകോട് വികസന പാക്കേജിന് 80 കോടി രൂപ
  • അയ്യാ വൈകുണ്ഠ സ്മാരകത്തിന് 2 കോടി രൂപ
  • എം.ടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി
  • ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.
  • അഡ്വക്കറ്റ് വെഷഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും
  • ക്യാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു
  • റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി രൂപ
  • തൊഴിലാളി സൌഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാൻഡിനായി 20 കോടി രൂപ
  • ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ
  • പഴയ പെട്രോൾ-ഡീസൽ ഓട്ടോകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപവരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ്
  • സ്റ്റാർട്ട് മിഷന് 99.5 കോടി
  • പ്രവാസി വ്യവസായ പാർക്കിന് 20 കോടി
  • കെ ഫോണിന് 112.44 കോടി
  • കെ സ്പേസിന് 57 കോടി
  • ഡിജിറ്റൽ സർവകലാശാലയ്ക്ക് 27.21 കോടി
  • വിഴിഞ്ഞം വികസനത്തിന് 1000 കോടി
  • ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് 15 കോടി
  • പെട്രോ കെമിക്കൽ പാർക്കിന് 17 കോടി
  • കശുവണ്ടി മേഖല പുനരുജ്ജീവനം-30 കോടി
  • കരകൗശല മേഖലയ്ക്ക് 4.2
  • കൈത്തറി മേഖലയ്ക്ക് 59 കോടി
  • കുടുംബശ്രീ ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് 22.27 കോടി
  • നേറ്റിവിറ്റി കാർഡ് പദ്ധതിക്ക് 20 കോടി
  • ഗിഗ് ഹബുകൾക്കായി 20 കോടി രൂപ.
  • വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്ക് 150 കോടി രൂപ
  • എംസി റോഡ് വികസനത്തിനായി 5217 കോടി രൂപ
  • കാസർകോട് മുതൽ - തിരുവനന്തപുരം വരെ അതിവേഗ യാത്രാ സൌകര്യത്തിനായി ആർആർടിഎസ്. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് 100 കോടി രൂപ
  • പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി രൂപ
  • റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ
  • നെൽകൃഷി വികസനം 150 കോടി
  • കേര പദ്ധതിക്കായി 100 കോടി രൂപ
  • മൃഗസംരക്ഷണത്തിന് 318 കോടി
  • മണ്ണ് സംരക്ഷണത്തിന് 84.21 കോടി
  • കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ
  • വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപ
  • തിരുവനന്തപുരത്ത് വിഎസ് സെന്ററിനുവേണ്ടി 20 കോടി രൂപ
  • അക്രമണങ്ങളുടെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ തുക 68.69 കോടി രൂപ
  • തൊഴിലുറപ്പിനായി 1000 കോടി
  • വയോജനങ്ങളുടെ റിട്ടയർമെന്റ് ഹോമുകൾക്ക് സബ്സിഡിയായി 30 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.