- Trending Now:
കൊച്ചി: ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ പങ്കെടുക്കുന്ന ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോൾ ടർഫിൽ നടക്കുന്ന മത്സരങ്ങൾ കാൽപൈൻ ഗ്രുപ്പ് ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ്) ജോൺ മാത്യു ഉദ്ഘാടനം ചെയ്തു.
ഇൻഫോപാർക്കുമായി സഹകരിച്ച് കാൽപൈൻ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐടി മേഖലയിലെ പിരിമുറുക്കവും ജോലി സമ്മർദ്ദവും ലഘൂകരിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ ഫുട്ബോൾ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ടൂർണമന്റിനുണ്ട്. പുരുഷന്മാർക്കായി സെവൻസ് ഫുട്ബോളും വനിതകൾക്കായി ഫൈവ്സ് ഫുട്ബോൾ മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു ലക്ഷം രൂപയോളമാണ് ടൂർണമന്റിലെ സമ്മാനത്തുക. ടൂർണമെന്റിന്റെ ആദ്യ ഘട്ടമായ ലീഗ് മത്സരങ്ങൾ മെയ് 9 വരെ തൃക്കാക്കര ബി.എം.സി ഫുട്ബോൾ ടർഫിൽ നടക്കും. ലീഗ് ഘട്ടത്തിന് ശേഷം നോക്കൗട്ട് മത്സരങ്ങൾ മെയ് 14 മുതൽ മെയ് 23 വരെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് അരങ്ങേറുന്നത്. വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ.
വാരാന്തങ്ങളിലും പ്രവൃത്തിദിവസങ്ങളിലുമായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇൻഫോപാർക്കിന്റെ കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂർ, ചേർത്തല തുടങ്ങിയ കാമ്പസുകളിൽ നിന്നുള്ള വിവിധ കമ്പനികളിലെ ടീമുകൾ മൈതാനത്ത് ഏറ്റുമുട്ടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.