Sections

വിമാന യാത്ര മുടങ്ങിയാൽ ഇനി നഷ്ടപരിഹാരം ലഭിക്കും

Thursday, Jan 26, 2023
Reported By admin
flight

നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്റെ 30 മുതൽ 75 ശതമാനം വരെയായിരിക്കും


യാത്രക്കരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരത്തിന് പുതിയ വ്യവസ്ഥ. ആഭ്യന്തര വിമാന യാത്രകൾക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ നൽകുമെന്ന് ഡിജിസിഎയുടെ പരിഷ്കരിച്ച ചട്ടത്തിൽ പറയുന്നു.

രാജ്യാന്തര യാത്രകളിൽ യാത്രക്കരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരം വ്യത്യാസപ്പെട്ടിരിക്കും. ദൂരം, ടിക്കറ്റ് ചെലവ്, നികുതി എന്നിവ കണക്കാക്കി നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്റെ 30 മുതൽ 75 ശതമാനം വരെയായിരിക്കും. പുതിയ ചട്ടം ഫെബ്രുവരി 15ന് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

വിമാന കമ്പനികൾക്കെതിരെ യാത്രക്കാരുടെ പരാതികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കരുടേതല്ലാത്ത കാരണത്താൽ പോലും വിമാന യാത്ര മുടങ്ങുക, വിമാന യാത്ര വൈകുക, താഴ്ന്ന ക്ലാസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുക തുടങ്ങിയ അവസ്ഥകൾ നേരിടേണ്ടി വരുന്നതായാണ് പരാതികളിൽ ഏറെയും.

ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഡിജിസിഎ വ്യവസ്ഥ കൊണ്ടുവന്നത്. ഇതോടെ താഴ്ന്ന ക്ലാസുകളിൽ ആഭ്യന്തര വിമാന യാത്ര ചെയ്യാൻ നിർബന്ധിതരായാൽ പോലും ടിക്കറ്റ് നിരക്കിന്റെ 75ശതമാനം വിമാന കമ്പനികൾ നൽകേണ്ടി വരുമെന്ന് വ്യവസ്ഥയിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.