Sections

കെസിഎൽ ഫാൻ ലീഗ് - എറണാകുളം ജില്ലയിൽ ഐഡ ബാറ്റ്ലിയൺസ് ജേതാക്കൾ

Monday, Jul 27, 2026
Reported By Admin
Ida Battalions Win KCL Fan League Ernakulam

എറണാകുളം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ എറണാകുളം ജില്ലാ മത്സരങ്ങളിൽ ഐഡ ബാറ്റ്ലിയൺസ് ജേതാക്കളായി. ഫൈനലിൽ ആസ്റ്റർ മെഡിസിറ്റിയെ 26 റൺസിന് തോൽപ്പിച്ചാണ് ഐഡ ബാറ്റ്ലിയൺസ് ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഐഡ ബാറ്റ്ലിയൺസ് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. 12 പന്തുകളിൽ 33 റൺസെടുത്ത വിഗ്നുവാണ് ഐഡയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്റ്റർ മെഡിസിറ്റിക്ക് അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസ് മാത്രമാണ് നേടാനായത്.

ആസ്റ്റർ മെഡിസിറ്റിയുടെ അനന്തുവാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ഹൈറേഞ്ച് ഹറികെയ്ൻസിന്റെ ഷബീൻ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതും ഷബീനാണ്. യുണൈറ്റഡ് സ്മാഷേഴ്സ് കാക്കനാടിന്റെ നിതിനാണ് മികച്ച ബൗളർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.