Sections

ഹോട്ട്, വാം, കോൾഡ് കസ്റ്റമേഴ്സ്; നിങ്ങളുടെ ബിസിനസ് വിജയത്തിന്റെ അടിസ്ഥാനം

Monday, Mar 02, 2026
Reported By Soumya S
Hot, Warm & Cold Customers in Business Growth

ഹോട്ട് കസ്റ്റമർ അഥവാ നിലവിലുള്ള കസ്റ്റമേഴ്സ് നമ്മുടെ കൂടെയുണ്ടെങ്കിൽ ബിസിനസ് കുറഞ്ഞപക്ഷം സ്ഥിരതയോടെ മുന്നോട്ട് പോകും. നിലവിലുള്ള കസ്റ്റമേഴ്സ് തന്നെയാണ് നമ്മുടെ ബിസിനസ്സിന്റെ അടിസ്ഥാനം. അവർ സ്ഥിരമായി വാങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ ബിസിനസ് തകരാതെ ''അഡ്ജസ്റ്റ് ചെയ്ത്'' മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതുകൊണ്ട് ഹോട്ട് കസ്റ്റമറെ നിലനിർത്തുക എന്നത് ബിസിനസ് നിലനിർത്തുന്നതിന്റെ ആദ്യഘട്ടമാണ്.

എന്നാൽ വാം കസ്റ്റമേഴ്സ് ബിസിനസിലേക്ക് എത്തുമ്പോഴാണ് യഥാർത്ഥ വളർച്ച തുടങ്ങുന്നത്. നമ്മളെ അറിയുന്നവരും, പക്ഷേ ഇതുവരെ നമ്മളിൽ നിന്നും പ്രൊഡക്ട് വാങ്ങാത്തവരുമായിട്ടുള്ള പ്രോസ്പെക്ടുകളെ കസ്റ്റമറാക്കി മാറ്റാൻ കഴിഞ്ഞാൽ ബിസിനസ് ലാഭത്തിലേക്ക് കടക്കും. വിശ്വാസവും ബന്ധവും ഇതിനകം ഉള്ളതിനാൽ, ശരിയായ മാർക്കറ്റിംഗും ഫോളോഅപ്പും ഉണ്ടെങ്കിൽ ഇവരെ കസ്റ്റമറായി മാറ്റുന്നത് എളുപ്പമാണ്.

കോൾഡ് കസ്റ്റമർ ആണ് ബിസിനസിന്റെ വൻ വിജയത്തിന് പിന്നിലെ യഥാർത്ഥ ശക്തി. നമ്മളെ അറിയാത്ത പക്ഷേ നമ്മുടെ മാർക്കറ്റിനകത്ത് തന്നെ ഉള്ള ആളുകളെക്കുടി നമ്മളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ബിസിനസ് മറ്റൊരു ലെവലിലേക്ക് ഉയരും. സ്കെയിൽ ചെയ്യാൻ, ബ്രാൻഡ് വിപുലീകരിക്കാൻ, വലിയ വരുമാനം ഉണ്ടാക്കാൻ കോൾഡ് കസ്റ്റമർ അത്യാവശ്യമാണ്.

വൻ വിജയം നേടണമെങ്കിൽ ഹോട്ട് കസ്റ്റമേഴ്സ് മാത്രം മതിയാകില്ല; വാം കസ്റ്റമേഴ്സും കോൾഡ് കസ്റ്റമേഴ്സും ആവശ്യമാണ്. ബിസിനസിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകണമെങ്കിൽ, പുതിയ മാർക്കറ്റുകളിലേക്ക് കടക്കണം. അതിന് ശക്തമായ മാർക്കറ്റിംഗ്, കണക്ഷൻ, ഫോളോഅപ്പ് എന്നിവ നിർബന്ധമാണ്.

നിങ്ങളുടെ ബിസിനസ് ഇപ്പോൾ തട്ടിയും മുട്ടിയും മാത്രം മുന്നോട്ടു പോകുന്നുള്ളുവെങ്കിൽ ആദ്യം പരിശോധിക്കേണ്ടത് ഹോട്ട് കസ്റ്റമേഴ്സിനെയാണ്. നിലവിലുള്ള കസ്റ്റമർ സന്തുഷ്ടരാണോ? അവർ വീണ്ടും വീണ്ടും നിങ്ങളിലേക്ക് എത്തുന്നുണ്ടോ? ഇവരെ നിലനിർത്താൻ നമുക്ക് എന്ത് ചെയ്യാം? എന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കണം.

അടിസ്ഥാനം ശക്തമാക്കിയ ശേഷം മാത്രമേ വളർച്ചയിലേക്ക് നീങ്ങാൻ കഴിയൂ. ആദ്യം ഹോട്ട് കസ്റ്റമേഴ്സിനെ ഉറപ്പാക്കുക, തുടർന്ന് വാം കസ്റ്റമേഴ്സിനെ കൺവേർട്ട് ചെയ്യുക, ഒടുവിൽ കോൾഡ് കസ്റ്റമേഴ്സിനെക്കൂടി എത്തിക്കുക - ഇതാണ് സ്ഥിരതയിൽ നിന്ന് വൻ വിജയത്തിലേക്കുള്ള ബിസിനസ് യാത്ര.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.