- Trending Now:
ഒരു സെയിൽസ്മാന്റെ നാല് വിജയ മന്ത്രത്തെക്കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ശീലങ്ങൾക്ക് നിങ്ങളെ മുന്നോട്ടു നയിക്കാൻ സാധിക്കും അത് നല്ല ശീലങ്ങൾ ആണെങ്കിൽ സെയിൽസ് രംഗത്ത് വിജയികളായി മാറാൻ സാധിക്കും. അതിന് അനുയോജ്യവുമായ നാല് നല്ല ശീലങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.
ജീവിതത്തിൽ ശീലങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ശീലങ്ങളാണ് നിങ്ങളെ ജീവിതത്തിൽ മുന്നോട്ടു,പിന്നോട്ട് കൊണ്ടുപോകുന്നത്. നിങ്ങൾ തുടർച്ചയായി ചെയ്യുന്ന കാര്യം അറിയാതെ ചെയ്യുമ്പോഴാണ് അത് ശീലങ്ങളായി മാറുന്നത്. ഉദാഹരണമായി രാവിലെ പല്ല് തേക്കുക എന്നത് നിങ്ങളുടെ ശീലമാണ് എന്ന് പറയുന്നതുപോലെ സെയിൽസ് എന്ന മേഖലയിൽ നിൽക്കുന്ന ആൾക്ക് പലവിധ ശീലങ്ങൾ ഉണ്ടാകാം. രാവിലെ എണീക്കുന്ന ശീലം മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യുന്ന പല കാര്യങ്ങൾക്കും ഒരു ശീലം ഉണ്ടാകണം. സെയിൽസ് പ്രോസസ്, കസ്റ്റമറെ കാണുന്ന രീതി, കസ്റ്റമറുമായി സംസാരിക്കുന്ന രീതി ഇവയെല്ലാം നല്ല ശീലങ്ങളിലേക്ക് കൊണ്ട് എത്തിക്കാൻ സാധിക്കണം. നിങ്ങളുടെ ശീലങ്ങളെ നശിപ്പിക്കാൻ ഒരൊറ്റ ദുശീലം മതി എന്ന് മനസ്സിലാക്കുക. ഉദാഹരണമായി നിങ്ങൾക്ക് നല്ല കഴിവുണ്ട്, വളരെ മികച്ച പ്രൊഫഷനിൽ നിൽക്കുന്ന ഒരാൾ പെട്ടെന്ന് മദ്യപാനിയായി മാറുന്നു ഇല്ലെങ്കിൽ മയക്കുമരുന്നിന് അടിമയാകുന്നു എങ്കിൽ അതോടുകൂടി നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങൾ എല്ലാം തകിടം മറിയും.
നിങ്ങൾ ചെയ്യുന്ന ജോലിയെ സ്നേഹിച്ചാൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ജോലിയിൽ നല്ല രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ ആ ജോലിയിൽ വിശ്വാസവും, താല്പര്യവുമുള്ള ആളായിരിക്കണം. ജോലിയെ കുറിച്ച് വളരെ പോസിറ്റീവായി വികാരങ്ങൾ ഉണ്ടാക്കുക.
സെയിൽസ് കഴിവിന്റെ മേഖലയാണ്. ജീവിതത്തിൽ പല പാഠങ്ങളും നിങ്ങളെ കരുത്തരാക്കുന്നുണ്ട്. സെയിൽസ് ആദ്യത്തെ രീതിയിലല്ല ഇപ്പോഴത്തെ രീതികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. പല കമ്പനികളും ചെറുപ്പക്കാരെയാണ് സെയിൽസ് മേഖലയിലോട്ട് വിളിക്കുന്നത്. അതിന് കാരണം പുതിയ കാര്യങ്ങൾ അവർക്ക് അറിയാം എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ട് സെയിൽസ് മേഖലയിൽ പുതിയ അപ്ഡേഷൻ പഠിച്ചു കൊണ്ടിരിക്കുക. എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളിനെ ആർക്കും പരിപൂർണ്ണമായി മാറ്റാൻ സാധിക്കില്ല.
എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന് വിഷമിച്ച് നെഗറ്റീവ് പറയുന്നതിന് പകരം, എപ്പോഴും പോസിറ്റീവ് മനോഭാവത്തോടെയാണ് സെയിൽസിൽ നിൽക്കേണ്ടത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.