Sections

നോര്‍ക്ക പ്രവാസി പുനരധിവാസ പദ്ധതിയില്‍ അംഗമായി ധനലക്ഷ്മി ബാങ്കും; 30 ലക്ഷം രൂപ വരെ വായ്പ

Saturday, Jan 29, 2022
Reported By Admin
loan

വിവിധ മേഖലകളിലെ സാധ്യതകള്‍ മനസ്സിലാക്കി പ്രോജക്ട് തയ്യാറാക്കുന്നതിനുള്ള പിന്തുണയും സംരംഭകത്വ പരിശീലനവും ലഭിക്കും

 

 പ്രവാസി പുനരധിവാസത്തിനായി  നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കി വരുന്ന നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതിയില്‍ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുള്ള വായ്പകള്‍ ഇനി ധനലക്ഷ്മി ബാങ്കു വഴിയും ലഭിക്കും.

പദ്ധതിയില്‍ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്.  കേരളാ ബാങ്കും കെഎസ്എഫ്ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകള്‍ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും  ധനലക്ഷ്മി ബാങ്ക്  റീജണല്‍ ഹെഡ് അരുണ്‍ സോമനാഥന്‍ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോര്‍ക്ക റൂ്ട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശേരി സംബന്ധിച്ചു.

2014ല്‍ കാനറാബാങ്കുമായി ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്‌സിഡിയും പ്രവാസികളുടെ പുതുസംരഭങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്. വിവിധ മേഖലകളിലെ സാധ്യതകള്‍ മനസ്സിലാക്കി പ്രോജക്ട് തയ്യാറാക്കുന്നതിനുള്ള പിന്തുണയും സംരംഭകത്വ പരിശീലനവും ലഭിക്കും.

 2014 മുതല്‍ ഇതുവരെ  5100 ല്‍ പരം പുതിയ സംരംഭങ്ങള്‍ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്. 79.48 കോടി രൂപ വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 700 പുതുസംരംഭങ്ങള്‍ക്കായി 13.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
 
പദ്ധതിയുടെ വിശദംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.0091 880 20 12345 എന്ന നമ്പരില്‍ വിദേശത്ത് നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.