Sections

ദീർഘകാല നിരാശയും തളർച്ചയും? വിഷാദരോഗം തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Tuesday, Jun 10, 2025
Reported By Soumya S
Depression awareness and mental health support in Kerala

ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേർ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വർധിച്ചുവരുന്ന ആത്മഹത്യകൾ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചർച്ചകളിൽ പിടിച്ചുനിർത്തിയത്. വിഷാദരോഗത്തെ എളുപ്പത്തിൽ തിരിച്ചറിയാൻ ചില ലക്ഷണങ്ങളിലൂടെ സാധിക്കും.

  • അധികസമയവും ദുഖത്തിലോ, നിരാശയിലോ ആയിരിക്കുക എന്നതാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണം. ദുഖം, നിരാശ അല്ലെങ്കിൽ അതിന്റെ വകഭേദങ്ങളായ തളർച്ച, ഊർജ്ജസ്വലതയില്ലായ്മ ഒക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. പക്ഷേ ഇവ രണ്ടാഴ്ചയെങ്കിലും തുടർച്ചയായി നീണ്ടുനിൽക്കുന്നുണ്ട് എങ്കിൽ മാത്രമേ വിഷാദരോഗമാണെന്ന് പറയാൻ കഴിയൂ.
  • ഒന്നിനോടും താൽപര്യം തോന്നായ്ക, ഒന്നിലും ഇടപെടുകയോ സജീവമായിരിക്കുകയോ ചെയ്യാതാവുക എന്നതും വിഷാദരോഗത്തിന്റെ ലക്ഷണമാണ്. പ്രധാനമായും ഈ രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് വിഷാദത്തിന് വരുന്നത്.
  • പെടുന്നനെ ശരീരവണ്ണം കുറയുക, വിശപ്പില്ലായ്മ അനുഭവിക്കുക, ഉറക്കക്കുറവ് എന്നിവയും അതുപോലെ പെടുന്നനെ ശരീരവണ്ണം കൂടുക, അമിതമായ വിശപ്പ്, അമിതമായ ഉറക്കം എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ഭാഗമാണ്.
  • ലൈംഗികകാര്യങ്ങളിൽ താൽപര്യക്കുറവ്- ഉന്മേഷക്കുറവ്, ഒന്നിലും ശ്രദ്ധയുറക്കാത്ത അവസ്ഥ, തീരുമാനങ്ങളില്ലാതെ അനിശ്ചിതമായി തുടരുന്ന അവസ്ഥ- എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാൻ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്. ചിലപ്പോൾ ഇത് ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. ഇവയെല്ലാം തന്നെ രണ്ടാഴ്ചയോളമെങ്കിലും തുടർച്ചയായി കാണുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു വിദഗ്ധനെ കണ്ട് ആവശ്യമായ നിർദേശങ്ങൾ തേടേണ്ടതുണ്ട്.

നല്ല ആരോഗ്യത്തിന് സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകൾ, നല്ല സാമൂഹിക ബന്ധങ്ങൾ, ദേഷ്യം നിയന്ത്രിക്കൽ, ഇവയെല്ലാം പരിശീലിച്ചാൽ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ് മനോഭാവം പുലർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.