ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ഇറച്ചി. എങ്കിലും അമിതമായാൽ ഇത് ശരീരത്തിന് ദോഷം ചെയ്യും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇറച്ചി കൂടുതൽ കഴിച്ചാൽ ശരീരത്തെ അത് എങ്ങനെ ബാധിക്കുമെന്നു നോക്കാം.
- ഇറച്ചി കൂടുതൽ കഴിക്കുന്നതു വഴി കൊഴുപ്പും ഉപ്പും കൂടുതലായി ശരീരത്തിലെത്തുന്നു. ഇത് അനാരോഗ്യകരമായ കൊളസ്ട്രോൾ നില, ഉയർന്ന രക്തസമ്മർദം മുതലായവയ്ക്കു കാരണമാകും. ഇത് ഹൃദയാരോഗ്യം നശിപ്പിക്കും.
- ഇറച്ചിയുടെ അമിതോപയോഗം ശരീരഭാരം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും. ഇതെല്ലാം പ്രമേഹരോഗികളിൽ രോഗം മൂർഛിക്കാൻ ഇടയാക്കും.
- ഇറച്ചിയിൽ കൊഴുപ്പ് ധാരാളം ഉള്ളതുകൊണ്ടുതന്നെ കൂടുതൽ അളവിൽ ഇറച്ചി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. റെഡ് മീറ്റ് കഴിക്കുന്നത് കൂടുതൽ ദോഷം ചെയ്യും.
- ഇറച്ചി ഉപയോഗം മൂലമുണ്ടാകുന്ന വിയർപ്പ് ആണ് മീറ്റ് സ്വെറ്റ്. പ്രോട്ടീന്റെ മെറ്റബോളിസം നടക്കാനായി സഹായിക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് ഈ വിയർപ്പ് ഉണ്ടാകുന്നത്. ഇറച്ചി കൂടുതൽ കഴിക്കുമ്പോൾ വിയർപ്പും കൂടുന്നു.
- റെഡ്മീറ്റ് കൂടുതൽ ഉപയോഗിക്കുന്നത് കാൻസർ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പാചകരീതിയാകാം ഒരു പക്ഷേ രോഗം വരാൻ കാരണമാകുന്നത്. പോളിസൈക്ലിക് അരോമാറ്റിക്ക് ഹൈഡ്രോ കാർബണുകൾ (PAHs) ഉണ്ടാകാൻ ഇത് കാരണമാകാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മുട്ടയെ ഭയപ്പെടേണ്ട - അറിഞ്ഞ് കഴിച്ചാൽ ആരോഗ്യത്തിന് ഗുണകരം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.