ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് ദന്തപാല. ഇവയുടെ ഇല, തൊലി, വിത്ത് തുടങ്ങിയവയെല്ലാം ഏറെ ഔഷധമൂല്യമുള്ളതാണ്. വെട്ടുപാല എന്ന പ്രാദേശിക നാമത്തിലും ഇത് അറിയപ്പെടുന്നു. ദന്ത പാലയുടെ കായ വഴിയാണ് പുതിയ തൈ ഉത്പാദനം സാധ്യമാവുകയുള്ളൂ.
- ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഒരു ഉപാധിയാണ് ദന്തപാല തൈലം.
- ഈ സസ്യത്തിന് ശാഖാഗ്രങ്ങളിൽ കാണുന്ന വെളുത്ത പൂക്കൾക്ക് ചെറു സുഗന്ധം ഉണ്ട്. കായകൾ താഴേക്ക് കുലകളായി കാണുന്നു.
- ദന്തപാലയുടെ ഇല പറിച്ചെടുത്ത് ഏഴു ദിവസം സൂര്യപ്രകാശത്തിൽ മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് വെച്ച് എട്ടാം ദിവസം മുതൽ ഇത് അരിച്ചെടുത്ത് സോറിയാസിസ് ഭേദമാക്കുവാൻ ഉപയോഗിക്കാം.
- ഈ മിശ്രിതം തലയിൽ തേയ്ക്കുന്നത് മുടിവളർച്ച വേഗത്തിലാക്കാനും, താരൻ അകറ്റുവാനും ഉത്തമമാണ്.
- സോറിയാസിസ് അകറ്റുവാൻ ഏകദേശം മൂന്നു മാസം ഇത് ഉപയോഗിക്കണം. സൂര്യപ്രകാശത്തിൽ വെളിച്ചെണ്ണയിൽ ഈ ഇല ഇട്ടു വെക്കുമ്പോൾ തൈലത്തിന് ഏകദേശം കടുംചുവപ്പ് നിറമായിരിക്കും കൈവരിക.
- ഇതിൻറെ വിത്തും തൊലിയും സമം കഷായം വച്ചു കഴിക്കുന്നത് പനി, വയറുവേദന തുടങ്ങിയവ ശമിപ്പിക്കുവാൻ നല്ലതാണ്.
- ദന്തപാല കൊണ്ട് ഉണ്ടാക്കുന്ന തൈലം വാതത്തെ ഭേദമാകും.
- ഇതിൻറെ വിത്തും തൊലിയും കൂടി കഷായം വെച്ചു കഴിച്ചാൽ രക്താതിസാരം ശമിക്കും.
- ദന്തപാലയുടെ ഇലകൾ വായയിൽ ചവച്ചരച്ചാൽ പല്ലുവേദന ഇല്ലാതാകും.
- അകാലനര തടയുവാനും, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുവാനും ദന്തപാല എണ്ണ ഉപയോഗിക്കാം.
ദന്തപാല തൈലം ബാഹ്യമായി പുരട്ടുമ്പോൾ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല.

ദീർഘകാല നിരാശയും തളർച്ചയും? വിഷാദരോഗം തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.