- Trending Now:
കോഴിക്കോട്: പ്രാദേശിക തലത്തിലുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിനുമായി കാലിക്കറ്റ് എഫ്സിയും ക്ലബ്ബിന്റെ ഔദ്യോഗിക ഫാൻ ക്ലബ്ബായ ബീക്കൺസ് ബ്രിഗേഡും സംയുക്തമായി 'CFC ചാംപ്സ് ഫുട്ബോൾ ക്യാമ്പ് 2026' പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 31 വരെ കോഴിക്കോട് വെള്ളിമാട്കുന്ന് JDT കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
8-നും 13-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ അവസരം. ഏപ്രിൽ 27-ന് JDT കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സെലക്ഷൻ ട്രയൽസിലൂടെയായിരിക്കും ഏറ്റവും മികച്ച 30 പേരെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുക. അർഹരായ കുട്ടികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകാതിരിക്കാൻ പൂർണ്ണമായും സ്കോളർഷിപ്പ് അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 50 രൂപ രജിസ്ട്രേഷൻ ഫീസ് മാത്രമാണ് അപേക്ഷകർ നൽകേണ്ടത്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ ഫുട്ബോൾ കിറ്റും ബൂട്ടും സൗജന്യമായി നൽകുന്നതാണ്.
AIFF ലൈസൻസുള്ള മികച്ച കോച്ചുമാർ നയിക്കുന്ന പരിശീലനത്തിന് പുറമെ, വിദഗ്ധർ നയിക്കുന്ന ഓൺലൈൻ സെഷനുകളും ക്യാമ്പിന്റെ ഭാഗമായിരിക്കും. ഫിറ്റ്നസ്, കൃത്യമായ ഭക്ഷണക്രമം, ടാക്റ്റിക്കൽ അനാലിസിസ്, പരിക്കുകൾ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ, ഫുട്ബോൾ കരിയർ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ആഴത്തിലുള്ള ധാരണ നൽകുന്ന രീതിയിലാണ് ക്യാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
താല്പര്യമുള്ളവർക്ക് calicutfootballclub.com/champs എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ ട്രയൽസിനായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : +91 90379 20009.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.