Sections

വിവിധ ജോലികളിൽ നിയമനം നേടുവാൻ അപേക്ഷിക്കാം

Friday, Feb 17, 2023
Reported By Admin
Job Offer

വിവിധ ജോലികളിൽ നിയമനം നേടാം


കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. സോഷ്യൽവർക്ക്/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രായപരിധി 18-40 (ജനുവരി 1, 2023 ന് 40 വയസ് കവിയരുത്). ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുൻപരിചയമുള്ളവർക്കും തിരുവനന്തപുരം നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ തിരുവനന്തപുരം ഐസിഡിഎസ് അർബൻ 3 ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വെക്കണം. അപേക്ഷാ കവറിനുമുകളിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റർ നിയമനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 3 വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അർബൻ 3, മൂന്നാംനില, വസന്തം ടവർ, പേരൂർക്കട പി.ഒ., തിരുവനന്തപുരം - 695 005. ഫോൺ: 0471-2433090.

ഇലക്ട്രോണിക്സ് എൻജിനീയറിങ് നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ പകർപ്പ് ഫോട്ടോ എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ -0466-2220450.

ആയുർവേദ നഴ്സ്; താൽക്കാലിക ഒഴിവ്

കോട്ടയം ഭാരതീയ ചികിത്സാവകുപ്പിന്റെ കിടങ്ങൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സ്നേഹധാര പദ്ധതിയിലേക്ക് ആയുർവേദ നഴ്സിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. മാർച്ച് 25 വരെയാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., സംസ്ഥാന സർക്കാരിന്റെ ഡി.എ.എം.ഇ. നടത്തുന്ന ഒരു വർഷ ആയുർവേദ നഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ്. നിയമനത്തിനായുള്ള വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 22ന് രാവിലെ 11ന് കോട്ടയം വയസ്ക്കരക്കുന്നിലെ ഭാരതീയ ചികിത്സാവകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത,ആധാർ നമ്പർ, ഫോൺ നമ്പർ എന്നിയുൾപ്പെടുത്തിയ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. വിശദിവിവരത്തിന് ഫോൺ: 0481 2568118.

അങ്കണവാടി ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുളള തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകൾ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ, തിരുവാങ്കുളം. പി.ഒ, പിൻ 682305 എന്ന വിലാസത്തിൽ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9188959730.

പാരാ ലീഗൽ വോളന്റീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ കണയന്നൂർ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം ഉള്ളവർക്കും, ബിരുദധാരികൾക്കും പ്രത്യേക പരിഗണന. സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ, ജീവനക്കാർ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും (നിയമം, എം.എസ്.ഡബ്ല്യൂ) സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കരുത്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഫെബ്രുവരി 26ന് മുൻപായി ചെയർമാൻ, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ സെന്റർ, കലൂർ എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0484 2344223.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.