Sections

വിവിധ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു

Thursday, Feb 16, 2023
Reported By Admin
Job Offer

നിയമനങ്ങൾക്കായി അപേക്ഷിക്കാം


അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തും. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ൽ അയയ്ക്കണം. ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം

ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികമുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, ഐ.ടി.ഐ മെക്കാനിക്കൽ. 18 മുതൽ 35 വയസ് വരെയാണ് പ്രായപരിധി. താൽപര്യമുള്ളവർ 20 നകം emp.centreekm@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ - 0484 2427494

അപേക്ഷ ക്ഷണിച്ചു

ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം താൽപര്യമുള്ളവർ പേര്, മേൽവിലാസം, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് (ഹെവി), ബാഡ്ജിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 23ന് വൈകിട്ട് നാല് മണിക്കകം കണ്ണൂർ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ എത്തിക്കണം. ഫോൺ: 0497 2700357.

താൽക്കാലിക നിയമനം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കേണ്ടതാണ്. യോഗ്യത - ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് - ഒന്നാം ക്ലാസ് ബിടെക് ബിരുദം, ലക്ചറർ ഇൻ ഇംഗ്ലീഷ് - 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് അഭിലഷണീയം. അവസാന തിയതി ഫെബ്രു. 19. ഫോൺ : 04862 297617, 9495276791, 8547005084.

ഹെൽത്ത് ഇൻസ്പെക്ടർ നിയമനം

പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് നടക്കും. പ്ലസ്ടുവും രണ്ടു വർഷത്തെ ജെ.എച്ച്.ഐ ഡിപ്ലോമ കോഴ്സും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.

നഴ്സ് (ആയുർവേദം) അഭിമുഖം

ജില്ലയിൽ ഭാരതീയ ചികേിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നം.016/2021) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22,23,24 തിയ്യതികളിലായി മലപ്പുറം പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും സഹിതം ഇന്റർവ്യൂവിന് ഹാജരാവണം.

കൗൺസിലർ ഒഴിവ്

പി.സരോജിനി 'അമ്മ സ്മാരക മഹിളാ സമാജം കേന്ദ്ര സംസ്ഥാന സർക്കാർ ധനസഹായത്തോടെ നടത്തി വരുന്ന സൊലേസ് ഫാമിലി കൗൺസിലിങ് സെന്ററിലേക്ക് കൗൺസിലറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23 ന് രാവിലെ 9.30 ന് സമാജം ഓഫീസിൽ വെച്ച് നടക്കും. എം.എസ്.സി/ എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 2760028.

ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തിക

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം 40 കവിയരുത്. വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ. പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.

ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.

എൽ.ഡി. ക്ലർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി. ക്ലർക്ക് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. എസ്റ്റാബ്ളിഷ്മെന്റ്/ അക്കൗണ്ട്സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ മാർച്ച് 17ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർക്ക് ലഭിക്കണം. വിലാസം: ഡയറക്ടർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ., തിരുവനന്തപുരം- 695581, ഫോൺ-0471 2418524, 9249432201.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.