Sections

തൊഴിലവസരം: വിവിധ ജോലികളിലേക്കായി അപേക്ഷിക്കാം

Monday, Feb 13, 2023
Reported By Admin
Job Offer

വിവിധ തൊഴിലുകൾക്കായി അപേക്ഷിക്കാം


വിജ്ഞാപനം:വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

റേഡിയോ ഡയഗ്നോസിസ്-3, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്)-3 എന്നിങ്ങനെയാണ് ഒഴിവുകൾ. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി, റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. ഫെബ്രുവരി 20ന് രാവിലെ 10.30 നാണ് അഭിമുഖം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in

കരാർ നിയമനം

എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്പീരിയൻസ് അറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്ംഗ്/ ജിഎൻഎം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയർന്ന പ്രായ പരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മടക്കത്തറ, നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും തസ്തികയിലേക്കും പുത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്കും താത്കാലിക / സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും. അപേക്ഷ മാർച്ച് 5 വൈകിട്ട് 3 മണി വരെ ഒല്ലൂക്കര ഐസിഡിഎസ് ഓഫീസിലും അതത് പഞ്ചായത്ത് ഓഫീസുകളും സ്വീകരിക്കും. ഫോൺ 0487 2375756

പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള പാറക്കടവ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപരതയുള്ളവരും മതിയായ ശാരീരികശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്് പൂർത്തിയായിട്ടുള്ളവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ വിജയിക്കാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 16 മുതൽ 28 വൈകിട്ട് അഞ്ച് വരെ പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാറക്കടവ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ജോലി ഒഴിവ്

വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. കേസ് വർക്കർ: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എൽ.എൽ.ബി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എൽ.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യാൻ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം). സെക്യൂരിറ്റി ഗാർഡ്: രണ്ട് ഒഴിവ്. എസ്.എസ്.എൽ.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മൾട്ടിപർപ്പസ് ഹെൽപ്പർ: ഒരു ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.