Sections

തൊഴിലവസരം: വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Thursday, Feb 09, 2023
Reported By Admin
Job Offer

തൊഴിലവസരം: വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം


രാജ്ഭവനിൽ കെയർടേക്കർ ഡെപ്യൂട്ടേഷൻ

കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്കെയിലുള്ള (23,700-52,600) ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20നകം അപേക്ഷകൾ ഉചിതമാർഗേണ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ സമർപ്പിക്കണം.

ഫീൽഡ് വർക്കർ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം ('ഉണർവ്' പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ

കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

ഹാറെസിഡന്റ് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലേക്കുള്ള ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി പട്ടികവർഗ യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി. പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൻ 2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവർക്ക് മാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ ഫോം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആലപ്പുഴ ട്രൈബൽ എകസ്റ്റൻഷൻ ഓഫീസിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. ഫോൺ: 0475-2222353.

മോഡൽ പോളിടെക്നിക് താൽക്കാലിക ഒഴിവ്

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ, ലക്ചറർ ഇൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ്സ് (ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ്സ് എൻജിനിയറിങ്) യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിന്റെ ഓഫീസിൽ ഫെബ്രുവരി 13 ന് രാവിലെ 10ന് പ്രിൻസിപ്പലിന് മുമ്പാകെ ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ: 9447488348.

ആരോഗ്യകേരളത്തിൽ ഒഴിവുകൾ

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ, ഓഡിയോളജിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്പെഷൽ എജ്യൂക്കേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സ്പെഷൽ എഡ്യൂക്കേഷനിൽ ഒരുവർഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ ബിരുദവും സ്ഥിരമായ ആർ.സി.ഐ. രജിസ്ട്രേഷനും, പ്രവർത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ. ആണു യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം. അപേക്ഷകൾ 2023 ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി എൻ.എച്ച്.എം ഓഫീസിൽ നേരിട്ടു സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എൻ.എച്ച്.എം. ഓഫീസുമായി ബന്ധപ്പെടുകയോ arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0481-2304844

വെറ്ററിനറി സയൻസ് ബിരുദദാരികൾക്ക് അവസരം

കോട്ടയം: കോട്ടയം ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ളോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി വെറ്ററിനറി സയൻസ് ബിരുദദാരികളെ ക്ഷണിച്ചു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 2023 ഫെബ്രുവരി 10ന് രാവിലെ 11.30ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കു ജില്ല മൃഗസംരക്ഷണഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2563726

കാർഷിക സെൻസസ് എന്യൂമറേറ്റർ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റർ നിയമനം. മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുർശ്ശി, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലെ ഏതാനും വാർഡുകളിലുമാണ് നിയമനം. യോഗ്യത ഹയർസെക്കൻഡറി (തത്തുല്യം). സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ഫെബ്രുവരി 10 നകം മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

തൃശ്ശൂർ ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ പാറളം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പാറളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 10 മുതൽ 24 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപെടാവുന്നതാണ്. ഫോൺ 0487 2348388

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തുന്നു. ഒഴിവുകൾ: ഡോക്ടർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് ആൻഡ് അക്കൗണ്ട്സ്, അക്കൗണ്ടന്റ്, മെർച്ചൻഡൈസർ, ഓഫീസ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടാലി ട്രെയ്നർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്ലാർക്ക്, സ്റ്റുഡൻറ് കൗൺസലർ, ടെക്നിക്കൽ സപ്പോർട്, സെയിൽ പ്രൊമോട്ടർ, അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫ്. യോഗ്യതയുള്ളവർ റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്രേഷൻ ഫീസായ 250 രൂപ എല്ലാ പ്രവർത്തി ദിവസങ്ങളിലും അടക്കാനുള്ള സൗകര്യമുണ്ടാകും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.