Sections

വിവിധ സ്ഥാപനങ്ങളിൽ നിയമനം നേടാൻ അവസരം

Wednesday, Feb 15, 2023
Reported By Admin
Job Offer

തൊഴിലവസരം: വിവിധ ജോലികൾക്കായി അപേക്ഷിക്കാം


ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷിൽ ബിരദാനന്തര ബിരുദം ഉണ്ടായിരിക്കണം. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്സിന്റെ തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂന് ഫെബ്രുവരി 17ന് രാവിലെ 11 ന് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: www.kittsedu.org/ 0471 2329468.

ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്റ്റാറ്റിസ്റ്റിക്സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യൽ പേപ്പറായുള്ള ഗണിതശാസത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ IIPS/ISI കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കേറ്റ്. അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയമാണ്. പ്രായപരിധി 40 വയസ്. പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപയാണ് മാസ വേതനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 24 രാവിലെ 10ന് മുമ്പ് മെഡിക്കൽ കോളജിലെ ഓഫീസിൽ എത്തണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ് പൂർത്തിയാക്കേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാർച്ച് നാല് വൈകീട്ട് അഞ്ചു വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട്, വാളകം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0485 2814205.

വാക്ക് ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രിയാ ശരീര വകുപ്പിൽ രണ്ട് അധ്യാപക തസ്തിക ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി കോൺട്രാക്ട് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമായിരിക്കും.

യോഗ്യത: ആയുർവേദത്തിലെ ക്രിയാ ശരീരം വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2777374.

ഡെപ്യൂട്ടേഷൻ ഒഴിവ്

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി. ക്ലർക്ക് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേണ അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. എസ്റ്റാബ്ളിഷ്മെന്റ്/ അക്കൗണ്ട്സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ മാർച്ച് 17ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർക്ക് ലഭിക്കേണ്ടതാണ്. അപേക്ഷ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ., തിരുവനന്തപുരം- 695581, ഫോൺ-0471 2418524, 9249432201.

ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം: 40 വയസ്സ് കവിയരുത്.

വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.

പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ ഒരു പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.

സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 17 ന് ഉച്ചയ്ക്ക് 2ന് റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉണ്ടായിരിക്കും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.