Sections

ജോലി നേടാം - നിരവധി ഒഴിവുകൾ

Thursday, Mar 09, 2023
Reported By Admin
Job Offer

നിരവധി ഒഴിവുകൾ


ലാബ് ടെക്നിഷ്യൻ: കൂടിക്കാഴ്ച 16 ന്

കോങ്ങോട് ഗവ ഹോമിയോ ഡിസ്പെൻസറിയിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് മാർച്ച് 16 ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കൽ വിദ്യാഭാസ ഡയറക്ടർ അംഗീകരിച്ച ഡി.എം.എൽ.ടിയാണ് യോഗ്യത. താത്പര്യമുള്ളവർ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ :9447803575, 0491-2845040

ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഒഴിവ്

ജില്ലയിൽ ഗവ സ്ഥപനത്തിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ തസ്തികയിൽ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയൻസ് വിഷയത്തിൽ ശതമാനം മാർക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കൽ സയൻസ് ടെക്നോളജി/മെഡിക്കൽ കോളേജ്/ആരോഗ്യ വകുപ്പിന് കീഴിൽ രണ്ട് വർഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ. താത്പര്യമുള്ളവർ മാർച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ബിരുദം/ ഡിപ്ലോമ /എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ മാർച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ - 9495642137

ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ മാർച്ച് 10ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി - സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്ണോമിക്സ് എന്നിവയാണ് യോഗ്യത. 12-ാം ക്ലാസ്/ ഡിപ്ലോമ തലത്തിലും അതിനുമുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ കഴിവുകളും അടിസ്ഥാന കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

താൽക്കാലിക നിയമനം

ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ , ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ മാർച്ച് 17 രാവിലെ 11ന് . ഡോക്ടർ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇൻ ഫാർമസി, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകകൾ , അവയുടെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 15 , വൈകീട്ട് 5 മണി.കൂടുതൽ വിവരങ്ങൾക്ക് 04862 275225.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.

ക്രാഫറ്റ്മാൻ (റിഗർ) ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ക്രാഫറ്റ്മാൻ (റിഗർ) തസ്തികയിൽ 30 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 15 ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങൾ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വർഷത്തെ പരിചയം.

ജോലി ഒഴിവ്

ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർവ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റർ എന്നീ തസ്തികയിൽ രണ്ട് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്നോളജി ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അസിസ്റ്റന്റ് ഓപ്പറേറ്റർ: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, പ്രവൃത്തി പരിചയം.

എസ്കവേറ്ററിന്റെ ഡ്രൈവർമാരെ ആവശ്യമുണ്ട്

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീയും പുകയും പൂർണമായി അണയ്ക്കുന്നതിന് എസ്കവേറ്റർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീയണയ്ക്കൽ പൂർത്തിയാക്കുന്നതിന് കൂടുതൽ എസ്കവേറ്റർ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കൂടുതൽ എസ്കവേറ്ററുകളുടെയും ഡ്രൈവർമാരുടെയും സേവനം ഈ ഘട്ടത്തിൽ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നൽകുന്നതായിരിക്കും. എസ്കവേറ്ററുകളുള്ളവരും സേവന സന്നദ്ധരായ ഡ്രൈവർമാരും ഉടൻ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.

പ്രൊജക്റ്റ് ഫെല്ലോ താൽക്കാലിക ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്ററ് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് മാർച്ച് 15 രാവിലെ 10ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം. സയൻസ് കമ്മ്യൂണിക്കേഷനിൽ പ്രവൃത്തിപരിചയം. വയസ്: 36 കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. താൽപര്യമുള്ളവർ പീച്ചി വന ഗവേഷണ സ്ഥാപന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

വനിതാശിശുവികസന വകുപ്പിന് കീഴിൽ മാള ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിലുള്ള മാള, അന്നമനട, കുഴൂർ, പൊയ്യ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 46 വയസ്സ് കവിയരുത്. എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവർക്ക് 3 വർഷത്തെ ഇളവനുവദിക്കും. അപേക്ഷകൾ മാർച്ച് 13 മുതൽ മാർച്ച് 28 ന് വൈകീട്ട് 5 മണിവരെ പ്രവൃത്തിദിവസങ്ങളിൽ നേരിട്ടോ തപാൽ വഴിയോ മാള ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മാള ഐസിഡിഎസ് ഓഫീസ്, മാള, അന്നമനട, കുഴൂർ, പൊയ്യ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ 0480 2893269.

അങ്കണവാടി ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവരായിരിക്കണം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 04734 256765.

ഫാർമസിസ്റ്റ് നിയമനം

ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന താത്കാലിക അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 13 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഫോൺ: 04734-243700.

താത്കാലിക നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഫീസ് അറ്റൻഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റർ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ്സ്.എസ്സ്.എൽ.സി പാസ്സായവരും, ഗവൺമെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുൻപാകെ ഹാജരാകണം. ഫോൺ 04862 256780.

വനിതാ മേട്രൺ ഒഴിവ്

ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് വിദ്യാഭ്യാസയോഗ്യത. മുൻ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.

ഗസ്റ്റ് അസി. പ്രൊഫസർ ഒഴിവ്

ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി. നെറ്റ് യോഗ്യതയും മുൻപരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.