Sections

നിരവധി തൊഴിൽ അവസരങ്ങൾ

Saturday, Feb 25, 2023
Reported By Admin
Job Offer

തൊഴിൽ അവസരങ്ങൾ


ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസർകോട് ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ ഒരംഗത്തിന്റെ പ്രതീക്ഷിത ഒഴിവിലേക്കും നിയമനത്തിനായി താൽപ്പര്യമുളള യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം , ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ മലപ്പുറം എന്നിവടങ്ങളിൽ ഒഴിവ് അപേക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. നിയമന വിജ്ഞാപനം, അപേക്ഷ എന്നിവ http//consumeraffairs.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 നകം അപേക്ഷ സമർപ്പിക്കണം.

സൈക്കോളജിസ്റ്റ് കൂടിക്കാഴ്ച

കോട്ടയ്ക്കൽ സർക്കാർ ആയുർവേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ 'അനവദ്യ' പ്രൊജക്ടിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ എം.എ/എം.ഫിൽ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2642285.

വിരമിച്ച വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലേക്കും, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി, സർജറി വകുപ്പുകളിലേക്കും റീ എംപ്ലോയ്മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ മാർച്ച് 15ന് മുമ്പ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695009 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

ഫിഷറീസ് ഡയറക്ടർ ഓഫീസിൽ കരാറടിസ്ഥാനത്തിൽ നിയമനം

ആലപ്പുഴ ഫിഷറീസ് ഡയറക്ടർ ഓഫീസിൽ മറൈൻ എന്ന്യുമറേറ്റർ, ഇൻലാൻഡ് എന്ന്യുമറേറ്റർ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യാത്രാബത്ത ഉൾപ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസിൽ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകർ ആലപ്പുഴ താമസിക്കുന്നവർ ആയിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാർച്ച് രണ്ടിന് മുൻപായി ആലപ്പുഴ ഫിഷറീസ് ഡയറക്ടർ ഓഫീസിൽ എത്തിക്കണം. നിലവിൽ ഫിഷറീസ് വകുപ്പിൽ മറൈൻ, ഇൻലാൻഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവർക്കും മുമ്പ്് ജോലി ചെയ്തവർക്കും മുൻഗണന ലഭിക്കും. മറൈൻ ഡാറ്റ കളക്ഷൻ, ജവനൈൽ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സർവെയുടെ വിവരശേഖരണം, ഉൾനാടൻ ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നും ഫിഷ് ക്യാച്ച് അസസ്മെന്റ് സർവേ എന്നിവയാണ് ചുമതല. ഫോൺ: 0477-2251103

റേഡിയോളജിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), തൃശൂർ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ(എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഈഴവ, ഓപ്പൺ വിഭാഗക്കാർക്കായി താൽക്കാലിക ഒഴിവ്. യോഗ്യത: എംഡി ഇൻ റേഡിയോ ഡയഗ്നോസിസ്/ഡിഎംആർഡി/ഡിപ്ലോമ ഇൻ എൻബി റേഡിയോളജി വിത്ത് എക്സ്പീരിയൻസ് ഇൻ സിഇസിറ്റി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. ശമ്പള സ്കെയിൽ: 70,000 രൂപ. പ്രായം: 18-41 വയസ്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

കേന്ദ്രാവിഷ്കൃത പദ്ധതിയിൽ താൽക്കാലിക ഒഴിവുകൾ

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഡയാലിസിസ് ടെക്നിഷ്യൻ, അക്കൗണ്ട്സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ(1 ഒഴിവ്), സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ(1 ഒഴിവ്), എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.

ഡയാലിസിസ് ടെക്നിഷ്യൻ: യോഗ്യത:-മെഡിക്കൽ കോളജ്(ഡിഎംഇ)ൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ ബിരുദം/ഡിപ്ലോമ.

അക്കൗണ്ട്സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങിൽ ഡിഗ്രി/ഡിപ്ലോമ, 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ: യോഗ്യത:-സോഷ്യൽ സർവീസിൽ ബിരുദം, 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗിൽ ബിരുദം. 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത:- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 28 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2422458.

ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ മെയിൻറനൻസ് സെക്ഷനിലേക്ക് പരിശീലനം നൽകുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ളോമ / ഡിഗ്രിയും 2 വർഷത്തെ പ്രവർത്തന പരിചയവുമാണ് ഇലക്ട്രിക്കൽ മെയിൻറനൻസ് ഇൻസ്ട്രക്ടറുടെ യോഗ്യത.. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1 ന് രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.

അനസ്തേഷ്യ ടെക്നിഷ്യൻ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സീനിയർ കാർഡിയോതൊറാസിക് ആന്റ് വാസ്കുലർ അനസ്തേഷ്യ ടെക്നിഷ്യൻ തസ്തികയിൽ ഒഴിവ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ Application for the post of Anaesthesia Technician എന്ന് ഇ മെയിൽ സബ്ജെക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഈ ഓഫീസിൽ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 0484 2386000

നാഷണൽ യൂത്ത് വൊളന്റിയറാകാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് വൊളന്റിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 യുവതീ യുവാക്കൾക്കാണ് അവസരം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലെത്തിക്കുകയാണ് വൊളന്റിയർമാരുടെ ജോലി. 2023 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയായവർക്കും 29 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത എസ് എസ് എൽ സി വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ്ബ് പ്രവർത്തകർക്കും മുൻഗണന. വിദ്യാർഥികൾ, മറ്റു ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പരിശീലനത്തിന് ശേഷം 2023 ഏപ്രിൽ മുതലായിരിക്കും നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ഒരു വർഷമാണ് നിയമന കാലാവധി. മികവുളളവർക്ക് ഒരു വർഷം കൂടി ദീർഘിപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം www.nyks.nic.in എന്ന വെബ്സൈറ്റിൽ മാർച്ച് 9 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 0484 2422800, 8714508255 എന്ന ഫോൺ നമ്പറിലോ nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസർ, നെഹ്റു യുവകേന്ദ്ര, സിവിൽ സ്റ്റേഷൻ, കാക്കനാട് പി.ഒ എന്ന വിലാസത്തിൽ ലഭിക്കും. രജിസ്ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

മാനന്തവാടി താലൂക്കിലെ അഭ്യസ്തവിദ്യരും, തൊഴിൽരഹിതരുമായ പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ഓൺലൈൻ മുഖേന വിവിധ അപേക്ഷകൾ അയയ്ക്കുന്നതിനും, വിവിധ ഓൺലൈൻ സഹായങ്ങൾ നൽകുന്നതിനുമായി മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിലും പനമരം, മാനന്തവാടി, തവിഞ്ഞാൽ, കുഞ്ഞാം, കാട്ടിക്കുളം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എൻട്രി (ഇംഗ്ലീഷ്/ മലയാളം), ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള മാനന്തവാടി താലൂക്കിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയവും, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവർക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ് റൈറ്റിംഗ് കോഴ്സ് പാസായവർക്കും മുൻഗണന ലഭിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിൽ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 2 വർഷത്തിൽ കൂടുതൽ പട്ടികവർഗ്ഗ വികസന ഓഫീസുകളിൽ സഹായിയായി പ്രവർത്തിച്ചവർ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതില്ല. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. ഫോൺ: 04935 240210.

ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു

തലശ്ശേരി മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസേർച്) ലേക്ക് പാർട്ട് ടൈം വിസിറ്റിങ് കൺസൾട്ടന്റായി ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ആവശ്യമായ യോഗ്യതയുള്ള അപേക്ഷകർ മാർച്ച് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.mcc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0490 2399207.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി എം ആന്റ് ഇ ഓഫീസർ തസ്തികയിലേയ്ക്ക് ഫെബ്രുവരി 28ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.പി.എച്ച്/ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് താഴെയുള്ളവർക്ക് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും (അസ്സൽ ഉൾപ്പെടെ) സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. സേവന കാലയളവിൽ 12000/- (പന്ത്രണ്ടായിരം രൂപ നിരക്കിൽ ശമ്പളവും നിയമാനുസൃത യാത്രാബത്തയും ലഭിക്കും. അധിക വിവരങ്ങൾക്ക് 7025338597 എന്ന നമ്പരിൽ ബന്ധപ്പെടാം.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കൺസൾട്ടന്റ്

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ് പോർട്ടലായ KOMPAS ന്റെ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നും വിരമിച്ച ജിയോളജിസ്റ്റ് / സീനിയർ ജിയോളജിസ്റ്റ്/ ഡെപ്യൂട്ടി ഡയറക്ടർ/ അഡീഷണൽ ഡയറക്ടർ എന്നിവരിൽ നിന്നും വകുപ്പിന്റെ കൺസൾട്ടന്റായി ആറു മാസക്കാലത്തേക്ക് നിയമിക്കാൻ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വകുപ്പിന്റെ വെബ് പോർട്ടൽ ആയ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28നു വൈകിട്ട് അഞ്ചു മണി.

ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) 2023 മാർച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി. പി.ഒ, തിരുവനന്തപുരം- 695 034 എന്ന വിലാസത്തിൽ ലഭിക്കണം.

അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.

മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം. ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികയിലേക്ക് മാർച്ച് മൂന്ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് ജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സീനിയർ റസിഡന്റ് വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. സീനിയർ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തിൽ പിജി/ടിസിഎംസി - രജിസ്ട്രേഷനും. പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകൾ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യം. എംബിബിഎസ് ബിരുദം, പിജി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ടിസി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, വിലാസം തെളിയിക്കുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.

റിസർച്ച് ഫെല്ലോ വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.