- Trending Now:
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്കിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സന്ദീപ് കുമാർ ഐഎഎസിനെ സംസ്ഥാന സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ സഞ്ജീവ് നായർക്ക് (റിട്ട.) പകരമാണ് സന്ദീപ് കുമാർ ഐഎഎസ് ചുമതലയേൽക്കുക.
നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻറെ (കെഎസ്ഐടിഎം) ഡയറക്ടറായ സന്ദീപ് കുമാർ ടെക്നോപാർക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.
കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാർ. കെഎസ്ഐടിഎം പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ, ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ, റെസ്പോൻസിബിൾ എഐ അഡോപ്ഷൻ തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു.
തലശ്ശേരി സബ് കളക്ടർ ആയിരിക്കെ മികച്ച സബ് കളക്ടർക്കുള്ള 2024 ലെ സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അദ്ദേഹം അർഹനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.