- Trending Now:
ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് കക (കാറ്റഗറി നമ്പർ-714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം മെയ് 17 ന് പിഎസ്സിയുടെ കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കെ ഫോറം (ബയോഡാറ്റ), യോഗ്യത സർട്ടിഫിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവയുമായി എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, അറബി, മലയാളം, ഹിന്ദി, സൈക്കോളജി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത, ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവർ കോളേജ് വെബ്സൈറ്റിലുള്ള (https://gascthavanur.ac.in) ഗൂഗിൾ ഫോം വഴി മെയ് 18 നകം അപേക്ഷിക്കണം. ഫോൺ 9188900204, 04942687000.
വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം... Read More
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.