Sections

ലൈഫ് ഗാർഡ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, അധ്യാപക, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, May 23, 2024
Reported By Admin
Job Offers

ലൈഫ് ഗാർഡ് അഭിമുഖം

ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിൽ ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴി കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്ക്യൂ ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന. സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ്ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ - എന്നിവർക്കും മുൻഗണന. താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തിൽ മെയ് 24 വെള്ളിയാഴ്ച 3 മണിക്കകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അന്നേ ദിവസം 3 മണി മുതൽ നേരിട്ടുള്ള അഭിമുഖം വിഴിഞ്ഞം ഫിഷറീസ്സ്റ്റേഷനിൽ വച്ച് നടത്തുന്നതാണ്.

സീ റസ്ക്യൂ ഗാർഡ്; വാക്ക് ഇൻ ഇന്റർവ്യു

ട്രോളിംഗ് നിരോധന കാലയളവിൽ (2024 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ സീ റസ്ക്യൂ ഗാർഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. രജിസ്ട്രേഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം. 20 - 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. സീ റസ്ക്യൂ ഗാർഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുള്ളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർക്ക് പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മേയ് 28-ന് രാവിലെ 10.30 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2502768.

അപേക്ഷ ക്ഷണിച്ചു

സിവിൽ ജുഡീഷ്യൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ അതിവേഗ കോടതികളിലുണ്ടാകുന്ന ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് പാനൽ രൂപീകരിക്കുന്നു. നീതിന്യായ വകുപ്പിൽ നിന്നും സമാന തസ്തികയിൽ വിരമിച്ച വ്യക്തികൾക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിൽ നിന്നും സമാന തസ്തികയിൽ വിരമിച്ചവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൽപ്പറ്റ, വയനാട് 673122 എന്ന വിലാസത്തിൽ അപേക്ഷിക്കണം. dtcourtkpt@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷകൾ അയക്കാം. മേയ് 27 വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ 04936 202277.

ക്ലർക്ക് കം ടൈപ്പിസ്റ്റ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.

അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, ഗണിതം എന്നീ തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവ്. ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസിലുള്ള രണ്ട് ഒഴിവുകളിലേക്കായി മേയ് 27ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. ഹൈസ്കൂൾ ടീച്ചർ ഗണിതം ഒരു ഒഴിവിലേക്ക് മേയ് 27 ന് ഉച്ചയ്ക്ക് 1:30 ന് സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുട അസ്സൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്. 0472 2812686, 9400006460.

അഭിമുഖം

അമ്പലവയൽ ജി.വി.എച്ച്.എസ്.എസ് ൽ +2 വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ), ബോട്ടണി (സീനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി (ജൂനിയർ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി മെയ് 28 ന് രാവിലെ 10 ന് ഓഫീസിൽ അഭിമുഖത്തിനെത്തണം.

അഭിമുഖം 27 ന്

മാനന്തവാടി ഗവ. കോളേജിൽ ഫിസിക്സ്(3),കെമിസ്ട്രി (1) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 27 ന് കോളേജ് ഓഫീസിൽ അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് ഫിസിക്സ്, ഉച്ചക്ക് 1.30 ന് കെമിസ്ട്രി വിഷയത്തിനും അഭിമുഖം നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബയോഡാറ്റ gemananthavady@gmail.com ൽ മെയ് 25 നകം അയക്കണം. ഫോൺ: 04933240351.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ: അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ 2023-24 അദ്ധ്യയനവർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാർ/ ദിനവേതനാടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യരായ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തുന്നു. ജൂൺ ഒന്ന് രാവിലെ 10.00 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ യോഗ്യത/പ്രവൃത്തിപരിചയം / ജാതി സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കട്ടേല ഡോ: അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകേണ്ടതാണ്. അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യത സംബന്ധിച്ചും മറ്റു വിവരങ്ങൾക്കുമായി 0471 2597900 / 9495833938 എന്നീ നമ്പരുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.

സംഗീത കോളേജിൽ ഒഴിവ്

ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികയിൽ മേയ് 29ന് രാവിലെ 10നും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും. സംസ്കൃതത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിൽ മേയ് 28ന് രാവിലെ 10നാണ് അഭിമുഖം. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ് നിയമനം. ഗസ്റ്റ് അധ്യാപക തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പുംഹാജരാക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.