Sections

പ്രിന്റിംഗ് ടെക്നോളജി അധ്യാപകൻ, സെക്യൂരിറ്റി ഗാർഡ്, പാർട്ടൈം ട്യൂട്ടർ, പാചക സഹായി തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, May 21, 2024
Reported By Admin
Job Offer

പ്രിന്റിങ് ടെക്നോളജി അധ്യാപകൻ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറ്കടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ 31നകം അപേക്ഷിക്കണം. ഫോൺ: 0471-2474720, 0471-2467728.

സെക്യൂരിറ്റി ഗാർഡ് : താത്ക്കാലിക നിയമനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിനു കീഴിൽ പ്രവർത്തിയ്ക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് - ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഏഴാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുക. മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. വിമുക്ത ഭടൻമാർ, ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. 2024 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ ആയിരിക്കണം പ്രായം. 2024 ജൂൺ മുതൽ 2025 മാർച്ചു വരെയാണ് താത്ക്കാലികമായി നിയമിക്കുന്നതെന്ന് നെടുമങ്ങാട് ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ അറിയിച്ചു.

പാർട്ട് ടൈം ട്യൂട്ടർ നിയമനം

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാർട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഹോസ്റ്റലിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ച് രാവിലെ പത്തുമണിക്ക് ചന്തക്കുന്ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഐ.റ്റി.ഡി.പി ഓഫീസിലോ (ഫോൺ: 04931 220315), നിലമ്പൂർ (ഫോൺ: 9446631204), പെരിന്തൽമണ്ണ (ഫോൺ: 9544290676), എടവണ്ണ (ഫോൺ: 9061634932) ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടാം.

പാചക സഹായി നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പാചക സഹായികളെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര, വാടക്കൽ പി.ഒ.- 688003 ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം അപേക്ഷ നൽകണം. അവസാന തീയതി മെയ് 25. പാചകവുമായി ബന്ധപ്പെട്ട ഗവൺമെന്റ് അംഗീകൃത കോഴ്സുകൾ പാസായവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 7902544637.

അഭിമുഖം 23ന്

ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. പ്ലസ്ടു അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ ഉദ്യോഗാർഥികളും മെയ് 23 ന് രാവിലെ 10.30 മണിക്ക് 3 ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും നടത്തും. ഫോൺ - 8281359930, 7012212473.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.