Sections

കമ്പ്യൂട്ടർ അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, May 22, 2024
Reported By Admin
Job Offer

കരാർ നിയമനം

കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാർ നിയമനം നടത്തും. സിവിൽ/ക്രിമിനൽ കോടതികളിൽനിന്നും വിരമിച്ച യോഗ്യരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഫോട്ടോ പതിച്ച പൂർണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി മെയ് 25.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്കും കരാർ നിയമനം നടത്തും. സിവിൽ/ക്രിമിനൽ കോടതികളിൽ നിന്നും വിരമിച്ച യോഗ്യരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. നീതിന്യായ വകുപ്പിൽ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകൾ ഫോട്ടോ പതിച്ച പൂർണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തിൽ സമർപ്പിക്കണം അവസാന തീയതി- മെയ് 25.

കരാർ നിയമനം

കണ്ണൂർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ് കോളജിൽ പ്രിൻസിപ്പൽ തസ്തികയിലെ നിയമനത്തിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നും വിരമിച്ചവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജി, കണ്ണൂർ പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂർ -7 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 0497 2835390, 2965390.

ഗസ്റ്റ് ലക്ചറർ

എൽ.ബി.എസ് തൃശൂർ മേഖലാ കാര്യാലയത്തിലേക്കും കുന്നംകുളം, ചാലക്കുടി ഉപകാര്യാലയങ്ങളിലേക്കും ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. യോഗ്യത- ഡി.സി.എഫ്.എ/ ടാലിയോട് കൂടി ഒന്നാം ക്ലാസ് എം.കോം അല്ലെങ്കിൽ ഡി.സി.എഫ്.എയോടുകൂടി ഒന്നാം ക്ലാസ് ബി.കോം. പ്രവർത്തിപരിചയം- ഒരു വർഷം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 25ന് തൃശൂർ എൽ.ബി.എസ് സെന്ററിൽ രാവിലെ 11ന് ഹാജരാകണം. ഫോൺ: 0487 2250751, 9447918589, 7559935097.

കൂടിക്കാഴ്ച

തൃശൂർ ഗവ. വനിതാ പോളിടെക്നിക് കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം ലക്ചർ യോഗ്യത- ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിടെക് 60 ശതമാനത്തിൽ കുറയാത്ത ബിരുദം. ഡെമോൺസ്ട്രേറ്റർ യോഗ്യത- ഇലക്ട്രോണിക്സ് ഡിപ്ലോമ. ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) യോഗ്യത- ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ (എൻ.സി.വി.ടി). മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. പ്രവർത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.