Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Sep 04, 2023
Reported By Admin
Job Offer

ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യൻ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്വർക്കിംഗ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലും നെറ്റ്വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

കണ്ടന്റ് എഡിറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാർച്ച് വരെയായിരിക്കും കാലാവധി. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി, സിവിൽ സ്റ്റേഷൻ, കുയിലിമല, പിൻ- 685603 എന്ന വിലാസത്തിലോ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.

ലാബ് ടെക്നീഷ്യൻ നിയമനം

മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത പ്ലസ്ടു, ഡി.എം.എൽ.ടി/ ബിഎസ്.സി എം.എൽ.ടിയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04942 676899.

പാലിയേറ്റീവ് നഴ്സ് നിയമനം

കാവനൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷാ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം/ജെ.പി.എച്ച്.എൻ കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ/സി.സി.സി.പി.എ.എൻ കോഴ്സ് വിജയവുമാണ് യോഗ്യത. അല്ലെങ്കിൽ ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ് വിജയവും വേണം. 40 വയസ്സ് കവിയാത്ത യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് പി.എച്ച്.സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2959021.

അധ്യാപക ഒഴിവ്

ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176

വാക് ഇൻ ഇന്റർവ്യൂ

കോഴിക്കോട്: ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.