Sections

വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, May 30, 2023
Reported By Admin
Job Offer

നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു


അഭിമുഖം ജൂൺ ഒന്നിന്

തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ), കെമിസ്ട്രി (സീനിയർ) തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ ഹാജരാകണം. ഇ-മെയിൽ : ghsstkd3078@gmail.com

വിവരശേഖരണം, ഡേറ്റ എൻട്രി എന്നിവയ്ക്ക് അപേക്ഷിക്കാം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എൻട്രി എന്നിവയ്ക്കായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ/ ഐടിഐ സർവെയർ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ജൂൺ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓപീസിൽ സമർപ്പിക്കണം. ഫോൺ : 04735 240230.

ഗസ്റ്റ് അധ്യാപക ഒഴിവ്

തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023- 2024 അധ്യയന വർഷത്തേക്ക് പൊളിറ്റക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും വയസ്സ്, പ്രവർത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 3ന് രാവിലെ 10.30ന് അഭിമുഖത്തിന് കോളജിൽ എത്തിച്ചേരണം.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അദ്ധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർ പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ജൂൺ ആറിനു രാവിലെ 11 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: brennencollege@gmail.com.

ഗസ്റ്റ് ലക്ചറർ അഭിമുഖം

മാനന്തവാടി ഗവ. കോളേജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഇലക്ട്രോണിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക് അനസ്തേഷ്യാളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ഡി.എം കാർഡിയാക് അനസ്തേഷ്യ അല്ലെങ്കിൽ പിഡിസിസി കാർഡിയാക് അനസ്തേഷ്യ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ ഫിസിഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. പ്രതിഫലം : 1,30,000 രൂപ പ്രതിമാസം. യോഗ്യത: എം ഡി ന്യൂക്ലിയർ മെഡിസിൻ/ഡി എൻ ബി ന്യൂക്ലിയർ മെഡിസിൻ. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത ആയുർവേദത്തിലെ പഞ്ചകർമ്മ വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ അഞ്ചിന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഹെൽത്ത് പ്രമോട്ടർ നിയമനം

പട്ടികവർഗ വികസന വകപ്പിന് കീഴിൽ ജില്ലയിൽ നിലവിലുള്ള എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള 20നും 35നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പി വി ടി ജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്കും ആയുർവേദ/ പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി രണ്ട് വർഷം. അപേക്ഷയിൽ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെഞ്ഞെടുക്കണം. മെയ് 31ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കക്കും. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐ ടി ഡി പി ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം ഫാം ടി ആർ ഡി എം ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2700357.

അധ്യാപക നിയമനം

കാവനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി ബോട്ടണി, മാത്സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്ന് ( മെയ് 30) രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 0483 2976850

തൃത്താല സർക്കാർ ആട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യായന വർഷത്തേക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യാഗാർഥികൾ വിശദമായ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0466 2270353.

ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ,അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ബി.കോം (റെഗുലർ),ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്റ്റീസാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ ഒന്നിന്ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോൺ : 0481-2537676

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികകളിൽ ദിവസ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. സ്റ്റാഫ് നഴ്സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് വിജയിച്ചവരായിരിക്കണം. കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. എ.എൻ.എം കോഴ്സ് വിജയവും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നഴ്സിങ് അസിസ്റ്റന്റിന്റെ യോഗ്യത. കാത്ത്ലാബ് സ്റ്റാഫ് നഴ്സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയിച്ചിരിക്കണം. കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷനും കാത്ത്ലാബ് പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂൺ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജൂൺ ആറിന് രാവിലെ പത്തിനും നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂൺ എട്ടിന് രാവിലെ പത്തിനും കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജൂൺ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2762037 .


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.