Sections

താത്കാലിക നിയമനാവസരം: അപേക്ഷകൾ സമർപ്പിക്കാം

Monday, May 29, 2023
Reported By Admin
Job Offer

തൊഴിലവസരം


കെയർ ടേക്കർ ഒഴിവ്

കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രതിമാസ ശമ്പളം 7000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകിട്ട് 5 മണി വരെ. ഫോൺ 949 5692656, 04802700380.

സിവിൽ ഡിഫൻസ് വോളണ്ടിയർ നിയമനം: അപേക്ഷിക്കാം

ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ജൂൺ 10, 11, 12, 13, തീയതികളിൽ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്. വിവിധ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകൾ: ആലപ്പുഴ-04772230303, ചേർത്തല-04782812455, അരൂർ-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂർ-04792456094.

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ ആരംഭിക്കുന്ന സെൽഫ് എംപ്ലോയ്ഡ് ടെയ്ലർ, അസോസിയേറ്റഡ് ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യഥാക്രമം അപ്പാരൽ/ഫാബ്രിക്ക് ചെക്കിംഗ്/ഫാഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്/ടെക്നോളജി വിഷയങ്ങളിൽ ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയും, മൂന്ന് വർഷ പ്രവൃത്തി പരിചയവുമുളളവർ അസൽ രേഖകൾ സഹിതം മെയ് 31 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് : 0484 2544750.

വാക് ഇൻ ഇൻറർവ്യൂ 30 ന്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഓഫീസ് സ്റ്റാഫ് സർവീസ് എൻജിനീയർ - ഇലക്ട്രിക്കൽ, സൈറ്റ് എൻജിനീയർ - സിവിൽ,ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, ബ്രാൻഡ് പ്രമോട്ടർ, മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, എംഎംവി - ഇൻസ്ട്രക്ടർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. മെയ് 30 ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെയാണ് അഭിമുഖം നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, ഐടിഐ ഇലക്ട്രിക്കൽ, ഐടി അല്ലെങ്കിൽ സിവിൽ ഡിപ്ലോമ, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്, എംഎംവി ഐടിഐ/ഓട്ടോമൊബൈൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ഐടിഐ അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സിവിൽ എഞ്ചിനീയറിങ് ഐടിഐ/സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, പ്ലസ് ടു തുടങ്ങി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്.ഫോൺ:9446228282.

മലയാളം അധ്യാപക ഒഴിവ്

ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള പാർട്ടൈം മലയാളം ഹൈസ്കൂൾ അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. മലയാളത്തിൽ ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി മൂന്ന് അല്ലെങ്കിൽ നാല് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2590079, 9447427476

ഗ്രാഫിക് ഡിസൈനർ ഒഴിവ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.

കൂടിക്കാഴ്ച

താനൂർ ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പി.ഇ.ടി കം വാർഡൻ, കെയർടേക്കർ എന്നീ തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മെയ് 30 ന് (ചൊവ്വ) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും.

ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം

നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകൾ, നിലമ്പൂർ ഐ.ജി.എം.എം.ആർ.എസ് എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച മെയ് 30 (ചൊവ്വ) ന് നടക്കും. കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിനാണ് കൂടിക്കാഴ്ച. 25 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവിഭാഗത്തിൽ പെട്ടവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, പകർപ്പുകൾ സഹിതം 30 ന് രാവിലെ 10 മണിക്ക് ഐ.ടി.ഡി.പി ഓഫീസിൽ എത്തണം.

ജിഐഎസ് സ്പെഷ്യലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജലശക്തി കേന്ദ്രത്തിലേക്ക് ജിഐഎസ് സ്പെഷ്യലിസ്റ്റിനെ ഒരുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജലമേഖലയുമായി ബന്ധപ്പെട്ട് ജിയോസ്പേഷ്യൽ ഡാറ്റ, സ്പേഷ്യൽ ആൻഡ് നോൺ സ്പേഷ്യൽ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ക്യൂജിഐസ്, ആർക്ജിഐഎസ്, പൈത്തൺ എന്നിവയിൽ അറിവുണ്ടാകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/KiDkXCnURogyzHWD7 എന്ന ഗൂഗിൾ ഫോം വഴി മെയ് 31 വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2430279

വർക്ക് ഷോപ്പ് സൂപ്രണ്ട്, ട്രേഡ്സ്മാൻ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് സർക്കാർ കോളജിൽ വർക്ക്ഷോപ്പ് സൂപ്രണ്ട്, ട്രേഡ്സ്മാൻ (ഫിറ്റിംഗ്),ട്രേഡ്സ്മാൻ (വെൽഡിംഗ്),ട്രേഡ്സ്മാൻ (ടർണിംഗ്) തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്ക് ബിരുദം(മെക്കാനിക്കൽ) ആണ് വർക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയുടെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എൽ.സി / ഡിപ്ലോമ ഇവയിലേതെങ്കിലും ആണ് ട്രേഡ്സ്മാൻ തസ്തികയുടെ യോഗ്യത.

ഗസ്റ്റ്ലക്ചറർ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളജിൽ ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഗസ്റ്റ്ലക്ചറർ തസ്തികയിലെ മൂന്ന് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ഒന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് ബി.ഇ/ബി.ടെക്ക് ബിരുദം ആണ് യോഗ്യത.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.